മനാമ. പവിഴ ദ്വീപിൽ നിന്ന് പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന കെഎംസിസി ബഹ്റൈൻ മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി റിയാസ് വെള്ളച്ചാലിന് കെഎംസിസി ബഹ്റൈൻ സംസ്ഥാന കമ്മിറ്റി യാത്രയയപ്പ് നൽകി.
മനാമ കെഎംസിസി ആസ്ഥാനത് വെച്ചു നടന്ന ചടങ്ങിൽ പ്രസിഡന്റ് ഹബീബ് റഹ്മാൻ റിയാസിന് മൊമെന്റോ നൽകി. തിളക്കമാർന്ന പ്രവർത്തനത്തിന് നേതൃത്വം നൽകിയ റിയാസിനെ പോലുള്ള പ്രവർത്തകർ എന്നും ബഹ്റൈൻ കെഎംസിസി ക്ക് ഒരു മുതൽ കൂട്ടായിരുന്നുവെന്ന് നേതാക്കൾ പറഞ്ഞു.
അസ്സൈനാർ കളത്തിങ്കൽ, കുട്ടൂസ മുണ്ടേരി, ഷാഫി പറക്കട്ട, കെ പി മുസ്തഫ, ഗഫൂർ കൈപ്പമംഗലം, ഒ കെ കാസിം, എം എ റഹ്മാൻ, കെ യു ലത്തീഫ്, റഫീഖ് തോട്ടക്കര തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.