മനാമ: ബഹറൈൻ കെഎംസിസി കാസറഗോഡ് ജില്ലാ കമ്മിറ്റി മൗലൂദ് സംഗമവും ജില്ലാ കമ്മിറ്റിയുടെ സ്വപ്നപദ്ധതിയായ മംഗല്യ പദ്ധതിയുടെ മണ്ഡലതല ഫണ്ട് കൈമാറ്റവും നടന്നു. കാസറഗോഡ് ജില്ലാ പ്രസിഡണ്ട് അഷ്റഫ് മഞ്ചേശ്വരത്തിന്റെ അധ്യക്ഷതയിൽ നടന്ന യോഗം സമസ്ത ബഹ്റൈൻ പ്രസിഡന്റ് ഫക്രുദ്ദീൻ കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി നടത്തുന്ന പ്രവർത്തനങ്ങൾ മറ്റു സംഘടനകൾക്ക് മാതൃകയാണെന്നും തങ്ങൾ കൂട്ടിച്ചേർത്തു.

ബഹറൈൻ കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാൻ, ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ, സെക്രട്ടറി O.K. കാസിം, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സലീം തളങ്കര,സംസ്ഥാന മുൻ വൈസ് പ്രസിഡന്റ് റഹീം ഉപ്പള എന്നിവർ ആശംസ പ്രസംഗം നടത്തി. ഈ പ്രതിസന്ധി നിറഞ്ഞ കാലയളവിൽ കർമ്മപദ്ധതിയിൽ പ്രഖ്യാപിച്ച എല്ലാം പദ്ധതികളും പൂർത്തീകരിക്കാൻ കഴിഞ്ഞ ജില്ലാ കമ്മിറ്റി തീർത്തും മാതൃകാപരമാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ സക്കരിയ ദാരിമി ഉസ്താദ് പറഞ്ഞു. ജില്ലാ ജനറൽ സെക്രട്ടറി റിയാസ് പട്ള സ്വാഗതവും ഉസ്താദ് സക്കരിയ ദാരിമി പ്രാർത്ഥനക്ക് നേതൃത്വം നൽകി. മൗലൂദ് സദസ്സിന് ഉസ്താദ് അഷ്റഫ് അൻവരി നേതൃത്വം നൽകി. ജില്ലാ കമ്മിറ്റി നടത്തിയ ഖുർആൻ പാരായണം മദ്ഹഗാനം പങ്കെടുത്തവർക്കുള്ള സമ്മാനം ജില്ലാ കമ്മിറ്റി ഭാരവാഹികളും മുൻ ജില്ലാ കമ്മിറ്റി ഭാരവാഹികളും കൈമാറി. ജില്ലാ കമ്മിറ്റി ഭാരവാഹികളായ റഫീഖ് മിനാർ, കാദർ പവ്വൽ, സത്താർ ഉപ്പള, മണ്ഡലം കമ്മിറ്റി നേതാക്കന്മാരായ അലി ബംബ്രാണ, അഷ്റഫ് അച്ചു പൊവ്വൽ,റിയാസ് കൊളവയൽ ,ഇസ്മായിൽ തൃക്കരിപ്പൂർ എന്നിവർ നേതൃത്വം നൽകി. ആക്ടിംഗ് ട്രഷറർ മമ്മു പൊവ്വൽ നന്ദി പറഞ്ഞു.
