മനാമ: ദേശീയ വികസനം മുന്നോട്ടുകൊണ്ടുപോകുന്നതിലും രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയെ പിന്തുണയ്ക്കുന്നതിലും ബഹ്റൈനിലെ തൊഴിലാളികള്‍ നല്കുന്ന സംഭാവനകളെ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ പ്രശംസിച്ചു.
രാജ്യത്തെ തൊഴിലാളികളുടെ പ്രതിബദ്ധത, സര്‍ഗാത്മകത, പ്രൊഫഷണലിസം എന്നിവയെ അന്താരാഷ്ട്ര തൊഴിലാളി ദിനത്തോടനുബന്ധിച്ച് നിയമകാര്യ മന്ത്രിയും ആക്ടിംഗ് തൊഴില്‍ മന്ത്രിയുമായ യൂസഫ് ബിന്‍ അബ്ദുല്‍ഹുസൈന്‍ ഖലഫിന് അയച്ച സന്ദേശത്തില്‍ രാജാവ് പ്രശംസിച്ചു. ബഹ്റൈന്റെ വളര്‍ച്ചയും സമൃദ്ധിയും രൂപപ്പെടുത്തുന്നതില്‍ എല്ലാ മേഖലകളിലും അവര്‍ സജീവ പങ്ക് വഹിക്കുന്നു.
രാജ്യത്തിന്റെ വികസനത്തിനായി സമയവും പരിശ്രമവും സമര്‍പ്പിച്ച ഓരോ വ്യക്തിക്കും അദ്ദേഹം നന്ദി പറഞ്ഞു. തൊഴിലാളികളുടെ അവകാശങ്ങളും സംരക്ഷണവും വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള എല്ലാ സംരംഭങ്ങളെയും രാജ്യം പിന്തുണയ്ക്കും. സുസ്ഥിരവും സമൃദ്ധവുമായ ഭാവി കെട്ടിപ്പടുക്കുന്നതില്‍ ദേശീയ തൊഴില്‍ സേനയ്ക്ക് നിര്‍ണായക പങ്കുണ്ടെന്നും രാജാവ് പറഞ്ഞു.
Trending
- എന്റര്‍ടൈനര്‍ ആപ്പ് 25ാം വാര്‍ഷികം ആഘോഷിച്ചു
- ബഹ്റൈനിലെ മാധ്യമ നിയമ ഭേദഗതി ശൂറ കൗണ്‍സില്‍ ഞായറാഴ്ച ചര്‍ച്ച ചെയ്യും
- മുത്തുകളും സമുദ്ര പൈതൃകവും: ബഹ്റൈനില്‍ സിമ്പോസിയം
- സ്പേസ് ആപ്പ്സ് ചാലഞ്ച്: ബി.എസ്.എയെ നാസ അഭിനന്ദിച്ചു
- മുവായ് തായ് മുതല്‍ ട്രയാത്ത്ലണ് വരെ; ഏഷ്യന്‍ യൂത്ത് ഗെയിംസില്‍ കായിക വൈവിധ്യങ്ങളുമായി ബഹ്റൈന്‍
- ബഹ്റൈനില്‍ ഓണ്‍ലൈന്‍ ഇടപാടുകളില്‍ ജാഗ്രത പുലര്‍ത്താന്‍ മുന്നറിയിപ്പ്
- അഅലിയിലെ ഇന്റര്‍സെക്ഷനില്‍ അപകടങ്ങളില്ലാതാക്കാന്‍ നടപടി വേണമെന്ന് നിര്‍ദേശം
- കിംഗ് ഫഹദ് കോസ് വേയില്‍ ബഹ്റൈന്റെ പ്രധാന കേന്ദ്രങ്ങളെക്കുറിച്ച് സൈന്‍ബോര്‍ഡുകള്‍ സ്ഥാപിക്കും

