മനാമ: ബഹ്റൈൻ കേരള സോഷ്യൽ ഫോറ(BKSF)ത്തിന്റെ നേതൃത്വത്തിൽ ഒരുക്കിയ കോഴിക്കോട്ടേക്കുള്ള ചാർട്ടേഡ് വിമാന യാത്ര ബഹറിനിൽ നിന്നുമുള്ള ഏറ്റവും മികച്ച ഒന്നായി മാറി. കൈകുഞ്ഞുങ്ങളടക്കം 175 യാത്രക്കാരാണ് ഉണ്ടായിരുന്നത്. പ്രമുഖ സംഘടനകൾ 120 ഈടാക്കി യാത്ര ഒരുക്കിയപ്പോൾ ബഹ്റൈൻ കേരള സോഷ്യൽ ഫോറം 99 ബഹ്റൈൻ ദിനാർ മാത്രമാണ് വാങ്ങിയിരുന്നത്. ബികെഎസ്എഫ് ഫഹദാൻ ഗ്രൂപ്പുമായി സഹകരിച്ചാണ് ഈ യാത്ര ഒരുക്കിയത്.
കൂടാതെ കൈകുഞ്ഞുങ്ങൾക്ക് സൗജന്യ യാത്ര, സൗജന്യ ഭക്ഷണ കിറ്റുകൾ, ഗർഭിണികൾക്കും വൃദ്ധർക്കും അവശതർക്കും നേരത്തെ ബോഡിംഗ് സൗകര്യം ,ഇമിഗ്രേഷൻ വരെ BKSF വളണ്ടിയർ ടീം പൂർണ സേവനം ഉൾപ്പടെ മറ്റൊരു സംഘടനക്കും അവകാശപ്പെടാൻ ആകാത്ത വിധം സൗകര്യങ്ങൾ ആണ് യാത്രക്കാർക്ക് നൽകിയത്. യാത്രയോടനുബന്ധിച്ചു എയർപോർട്ടിൽ വെച്ച് യാത്രക്കാർക്ക് വേണ്ടി നടത്തിയ ബോധവൽക്കരണത്തിൽ ബഹ്റൈൻ കേരള സോഷ്യൽ ഫോറം ഭാരവാഹികളായ സുബൈർ കണ്ണൂർ, ബഷീർ അമ്പലായി, ഹാരിസ് പഴയങ്ങാടി, ഫസൽ ഹഖ് ,നെജീബ് കടലായി മറ്റു
BKSF ടീം അംഗങ്ങൾ, എയർപോർട്ട് അതോറിറ്റി ഉദ്യോഗസ്ഥർ, ഗൾഫ് എയർ ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായിരുന്നു.