
സിഡ്നി: ബഹ്റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ ഇറ്റലി സന്ദര്‍ശനത്തിന്റെ ഭാഗമായി ബഹ്റൈന്‍ സ്പേസ് ഏജന്‍സിയും ഇറ്റാലിയന്‍ സ്പേസ് ഏജന്‍സിയും തമ്മില്‍ ധാരണാപത്രം ഒപ്പുവച്ചു.
സമാധാനപരമായ ബഹിരാകാശ പര്യവേക്ഷണം, ശേഷി വര്‍ദ്ധിപ്പിക്കല്‍, സംയുക്ത പദ്ധതികള്‍ നടപ്പിലാക്കല്‍ എന്നിവയില്‍ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുക എന്നതാണ് ധാരണാപത്രം ലക്ഷ്യമിടുന്നത്.
രണ്ട് ഏജന്‍സികളും തമ്മിലുള്ള ഏകദേശം എട്ട് വര്‍ഷത്തെ അടുത്ത സഹകരണത്തെ അടിസ്ഥാനമാക്കിയാണ് ധാരണാപത്രം രൂപപ്പെടുത്തിയതെന്ന് ബഹ്റൈന്‍ ബഹിരാകാശ ഏജന്‍സിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഡോ. മുഹമ്മദ് ഇബ്രാഹിം അല്‍ അസീരി പറഞ്ഞു.
