മനാമ: ബഹ്റൈനും ഇസ്രായേലും തമ്മിലുള്ള തപാൽ കൈമാറ്റം ഉടൻ ആരംഭിക്കും. ധാരണാപത്രത്തിൽ ഒപ്പുവെച്ച ശേഷം ബഹ്റൈനും ഇസ്രായേലും തമ്മിലുള്ള തപാൽ കൈമാറ്റം ഉടൻ ആരംഭിക്കുമെന്ന് ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയത്തിലെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഷെയ്ഖ് ബദർ ബിൻ ഖലീഫ അൽ ഖലീഫ പത്രക്കുറിപ്പിൽ അറിയിച്ചു. ഈ സഹകരണത്തിന് ഭാവിയിൽ നല്ല സാമ്പത്തിക ഫലം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക
കഴിഞ്ഞ ദിവസം ബഹ്റൈനും ഇസ്രയേലും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന് ഔദ്യോഗിക തുടക്കം കുറിച്ചിരുന്നു. വിവിധ മേഖലകളിൽ സഹകരണം ഉറപ്പിച്ചുകൊണ്ട് ധാരണ പത്രങ്ങളിലും ഇരു രാജ്യങ്ങളും ഒപ്പുവച്ചിരുന്നു.