ടെഹ്റാൻ: ബഹ്റൈനും ഇറാനും തമ്മിലുള്ള രാഷ്ട്രീയ ബന്ധം പുനരാരംഭിക്കുന്നതിനെക്കുറിച്ച് ഇരു രാജ്യങ്ങളും തമ്മിൽ ചർച്ചകൾ ആരംഭിക്കാൻ തീരുമാനിച്ചു. ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനിയും ഇറാൻ ആക്ടിംഗ് വിദേശകാര്യ മന്ത്രി ഡോ. അലി ബാഗേരി കാനിയും ടെഹ്റാനിൽ നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം ഇരുവരും സംയുക്ത പ്രസ്താവനയിൽ അറിയിച്ചതാണ് ഇക്കാര്യം. ഏഷ്യാ സഹകരണ സംവാദ യോഗത്തിൽ പങ്കെടുക്കാനുള്ള ഡോ. കാനിയുടെ ക്ഷണപ്രകാരം ബഹ്റൈൻ വിദേശകാര്യ മന്ത്രി നടത്തിയ ഇറാൻ സന്ദർശനത്തിനിടെയായിരുന്നു കൂടിക്കാഴ്ച.


