മനാമ: ബഹ്റൈന്‍ ഫിനാന്‍ഷ്യല്‍ ഹാര്‍ബറിലെ പുനര്‍വികസനം പൂര്‍ത്തിയാക്കിയതിനെത്തുടര്‍ന്ന് ബഹ്റൈന്‍ നിക്ഷേപക കേന്ദ്രം ധനകാര്യ, ദേശീയ സാമ്പത്തിക മന്ത്രി ശൈഖ് സല്മാന് ബിന്‍ ഖലീഫ അല്‍ ഖലീഫ ഉദ്ഘാടനം ചെയ്തു.
വ്യവസായ, വാണിജ്യ മന്ത്രി അബ്ദുല്ല ബിന്‍ ആദില്‍ ഫഖ്റുവും മുതിര്‍ന്ന ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു. ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്താനും നൂതന നിക്ഷേപ സേവനങ്ങള്‍ നല്‍കാനുമുള്ള ബഹ്റൈന്റെ തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായി സൗദി നിക്ഷേപക കേന്ദ്രത്തില്‍ വരുത്തിയ നവീകരണങ്ങള്‍ മന്ത്രി അവലോകനം ചെയ്യുകയും പുതുതായി സ്ഥാപിതമായ യു.എ.ഇ. നിക്ഷേപക കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്തു.
നിക്ഷേപം ആകര്‍ഷിക്കുകയും ബിസിനസ് അന്തരീക്ഷം വര്‍ദ്ധിപ്പിക്കുകയും ദേശീവികസനത്തിനും സാമ്പത്തിക വളര്‍ച്ചയ്ക്കും സംഭാവന നല്‍കുകയും ചെയ്യുന്ന സംരംഭങ്ങളുടെ പ്രാധാന്യം ശൈഖ് സല്മാന് ബിന്‍ ഖലീഫ പരാമര്‍ശിച്ചു.
ബഹ്റൈന്‍ നിക്ഷേപക കേന്ദ്രത്തിന്റെ പുനര്‍വികസനം, സൗദി നിക്ഷേപക കേന്ദ്രത്തിന്റെ നവീകരണം, യു.എ.ഇ. നിക്ഷേപക കേന്ദ്രത്തിന്റെ തുടക്കം എന്നിവ നിക്ഷേപക അനുഭവം വര്‍ദ്ധിപ്പിക്കുന്നതിനും ആകര്‍ഷകവും കാര്യക്ഷമവുമായ നിക്ഷേപ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമുള്ള ബഹ്റൈന്റെ സമര്‍പ്പണത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് ഫഖ്റു പറഞ്ഞു.
Trending
- തിരുവല്ലയിൽ ബവ്റിജസ് ഔട്ട്ലെറ്റിൽ വൻ തീപിടിത്തം; കെട്ടിടം പൂർണമായും കത്തി നശിച്ചു, ലക്ഷങ്ങളുടെ നാശനഷ്ടം
- ഷിഫ അല്‍ ജസീറയില്‍ നഴ്സസ് ദിനാഘോഷം
- ബഹ്റൈന്‍ നിക്ഷേപക കേന്ദ്രം ധനമന്ത്രി ഉദ്ഘാടനം ചെയ്തു
- ജി.സി.സി-യു.എസ്. ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ബഹ്റൈന്‍ രാജാവ് സൗദി അറേബ്യയിലെത്തി
- 17-കാരിയെ കോഴിക്കോട്ടെത്തിച്ചത് ജോലി വാഗ്ദാനംചെയ്ത്, പലർക്കും കാഴ്ചവെച്ചു; യുവതിയും കാമുകനും പിടിയിൽ
- ‘ദേശവിരുദ്ധപ്രസ്താവന നടത്തി’; അഖില്‍ മാരാര്‍ക്കെതിരെ പോലീസില്‍ പരാതി നല്കി ബിജെപി
- കരിപ്പൂര്‍ വിമാനത്താവളത്തില്‍ 9 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി; രണ്ടുപേര്‍ അറസ്റ്റില്‍
- ന്യൂ ഹൊറൈസൺ സ്കൂൾ ഡ്രൈറേഷൻ കിറ്റുകൾ ഐസിആർഎഫിന് നൽകി