
മനാമ: ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ രക്ഷാകര്‍തൃത്വത്തിലും രാജാവിന്റെ പത്നിയും നാഷണല്‍ ഇനിഷ്യേറ്റീവ് ഫോര്‍ അഗ്രികള്‍ചറല്‍ ഡെവലപ്മെന്റ് (എന്‍.ഐ.എ.ഡി) ഉപദേശക സമിതി പ്രസിഡന്റുമായ സബീക്ക ബിന്ത് ഇബ്രാഹിം അല്‍ ഖലീഫ രാജകുമാരിയുടെ പിന്തുണയോടെയും ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ ഗാര്ഡന് ഷോ ഫെബ്രുവരി 20 മുതല്‍ 23 വരെ സാഖിറിലെ എക്സിബിഷന് വേള്‍ഡ് ബഹ്റൈന്‍ ഹാില്‍ നടക്കും.
ആഗോള കര്‍ഷിക മേഖലയോടും പാരിസ്ഥിതിക സുസ്ഥിരതയോടുമുള്ള ബഹ്റൈന്റെ പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്ന രാജ്യത്തെ പ്രധാന കാര്‍ഷിക പരിപാടിയാണ് പ്രദര്‍ശനമെന്ന് എന്‍.ഐ.എ.ഡി. സെക്രട്ടറി ജനറല്‍ ഷെയ്ഖ മാരം ബിന്ത് ഈസ അല്‍ ഖലീഫ പറഞ്ഞു.

16 ബഹ്റൈന്‍ കര്‍ഷകരുടെ പങ്കാളിത്തത്തോടെയുളള ദേശീയ പ്രദര്‍ശനത്തില്‍ ഉണ്ടായിരിക്കുമെന്ന് ഷെയ്ഖ മാരം പറഞ്ഞു. സൗദിയിലെ കാര്‍ഷിക മേഖലയുടെ ഗണ്യമായ വികസനം പ്രതിഫലിപ്പിക്കുന്ന പ്രാദേശിക കാര്ഷികോല്പന്നങ്ങളുടെ വിശാലമായ ശ്രേണി ഇവിടെ പ്രദര്‍ശിപ്പിക്കും.

ബഹ്റൈന്‍ കര്‍ഷകരെ പിന്തുണയ്ക്കാനും പ്രോത്സാഹിപ്പിക്കാനും അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാനും അന്താരാഷ്ട്ര വേദിയില്‍ ബഹ്റൈന്‍ കാര്‍ഷിക മേഖലയുടെ മത്സരക്ഷമത ശക്തിപ്പെടുത്താനും ഈ സംരംഭം ലക്ഷ്യമിടുന്നു.

കര്‍ഷകര്‍ക്ക് പുതിയ വിപണികളിലേക്ക് പ്രവേശിക്കാനും സംയുക്ത പദ്ധതികള്‍ സ്ഥാപിക്കാനും വ്യാപാര വിപുലീകരണം പര്യവേക്ഷണം ചെയ്യാനും ബഹ്റൈനില്‍ കാര്‍ഷിക ടൂറിസം പ്രോത്സാഹിപ്പിക്കാനും പ്രദര്‍ശനം അവസരമൊരുക്കും. പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് തുല്യ അവസരങ്ങള്‍ ഉറപ്പാക്കുന്നതിനാണ് നറുക്കെടുപ്പിലൂടെ പങ്കെടുക്കുന്ന കര്‍ഷകരെ തിരഞ്ഞെടുത്തത്.
19 രാജ്യങ്ങളെ പ്രതിനിധീകരിച്ച് 68 പ്രാദേശിക പ്രദര്‍ശകരും 53 അന്താരാഷ്ട്ര പ്രദര്‍ശകരും ഉള്‍പ്പെടെ ലോകമെമ്പാടുമുള്ള 120ലധികം പ്രദര്‍ശകര്‍ പരിപാടിയില്‍ പങ്കെടുക്കും. സൗദി അറേബ്യ, യു.എ.ഇ, ഒമാന്‍ എന്നിവയുള്‍പ്പെടെയുള്ള ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി) രാജ്യങ്ങളില്‍നിന്നുള്ള വിദഗ്ധരും ജോര്‍ദാന്‍, സിറിയ, മൊറോക്കോ, ടുണീഷ്യ തുടങ്ങിയ മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക മേഖലകളില്‍നിന്നുള്ള വിദഗ്ധരും പങ്കെടുക്കും. കൂടാതെ, ചൈന, ജപ്പാന്, കിര്‍ഗിസ്ഥാന്‍, ഉസ്ബെക്കിസ്ഥാന്, മലേഷ്യ, തായ്ലന്ഡ്, ശ്രീലങ്ക, ഇന്തോനേഷ്യ എന്നിവയുള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികളും റഷ്യ, ന്യൂസിലാന്റ്, ബ്രസീല്‍, അര്‍ജന്റീന എന്നിവിടങ്ങളില്‍നിന്നുള്ള പ്രദര്‍ശകരും പങ്കെടുക്കും.

കാര്‍ഷിക മേഖലയിലെ ബഹ്റൈന്‍ സംരംഭകരെ ശാക്തീകരിക്കാനും അവരുടെ കഴിവുകള്‍ വികസിപ്പിക്കാനും അവരുടെ ആശയങ്ങളും ഉല്‍പ്പന്നങ്ങളും ആഗോളതലത്തില്‍ മത്സരാധിഷ്ഠിത കയറ്റുമതിയിലേക്ക് പരിവര്‍ത്തനം ചെയ്യാനും പ്രദര്‍ശനം സമഗ്രമായ പിന്തുണ നല്‍കും.
കാര്‍ഷികാവബോധം വളര്‍ത്താനും പാരിസ്ഥിതിക സുസ്ഥിരത പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടുള്ള സംവേദനാത്മക പവലിയനുകള്‍ എക്സിബിഷനില്‍ ഉണ്ടായിരിക്കും.

പരിസ്ഥിതി അവബോധം വര്‍ദ്ധിപ്പിക്കാനും കാര്‍ഷിക, ഹോര്‍ട്ടികള്‍ചര്‍ മേഖലകളെക്കുറിച്ചറിയാന് കുട്ടികളെ പ്രോത്സാഹിപ്പിക്കാനുമായി രൂപകല്പന ചെയ്ത സംവേദനാത്മക വിദ്യാഭ്യാസ പരിപാടികളുമുണ്ടാകും.കിംഗ്സ് കപ്പിനുള്ള മത്സരത്തില്‍ ഹോം ഗാര്‍ഡനുകളുടെ വിലയിരുത്തല്‍ ക്ലബ് പൂര്‍ത്തിയാക്കി. സബീക്ക ബിന്ത് ഇബ്രാഹിം അല്‍ ഖലീഫ കപ്പിനായുള്ള ഫോട്ടോഗ്രാഫി മത്സരം അവസാനിച്ചു. കൂടാതെ, ഷെയ്ഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍ ഖലീഫ കപ്പിനായുള്ള മത്സരത്തില്‍ പരിസ്ഥിതി സൗഹൃദ പൂന്തോട്ടങ്ങളുടെ വിലയിരുത്തലും സ്കൂള്‍ പൂന്തോട്ടങ്ങളുടെ മൂല്യനിര്‍ണ്ണയവും ക്ലബ് പൂര്‍ത്തിയാക്കി.

വിദ്യാര്‍ത്ഥി പ്രോജക്ടുകളുടെ മൂല്യനിര്‍ണയം ഫെബ്രുവരി 17നും മുതിര്‍ന്നവരുടെ എന്‍ട്രികളുടെ മൂല്യനിര്‍ണ്ണയം ഫെബ്രുവരി 18നും നടക്കും.കാര്‍ഷിക മേഖലയിലെ ക്ലബ്ബിന്റെ സംഭാവനകളും ദീര്‍ഘകാല പങ്കും ഉയര്‍ത്തിക്കാട്ടുന്ന ഒരു പ്രത്യേക പവലിയന് പ്രദര്‍ശനത്തിലുണ്ടാകും. രാജ്യത്തുടനീളമുള്ള പൂന്തോട്ടപരിപാലന പ്രേമികളെ പിന്തുണയ്ക്കുന്ന ബി.ജി.സിയുടെ ചരിത്രം, നേട്ടങ്ങള്‍, സംരംഭങ്ങള്‍ എന്നിവ പവലിയന് പ്രദര്‍ശിപ്പിക്കും.

വിദേശകാര്യ മന്ത്രാലയം, ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം, ടൂറിസം മന്ത്രാലയം, മോഡ മാള്‍, തംകീന്‍, ഗള്‍ഫ് പെട്രോകെമിക്കല്‍ ഇന്‍ഡസ്ട്രീസ് കമ്പനി, ജി.എഫ്.എച്ച്. ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ്, ബാപ്കോ എനര്‍ജിസ്, അലുമിനിയം ബഹ്റൈന്‍), ബഹ്റൈന്‍ ഡെവലപ്മെന്റ് ബാങ്ക്, അല്‍ സലാം ബാങ്ക് എന്നിവയുള്‍പ്പെടെ എക്സിബിഷനെ പിന്തുണയ്ക്കുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും ഷെയ്ഖ മാരം നന്ദി പറഞ്ഞു. മാധ്യമ പങ്കാളികള്‍ക്കും അവര്‍ നന്ദി പറഞ്ഞു.
