മനാമ: 2021 -ൽ നടത്താനിരുന്ന ബഹ്റൈൻ ഇന്റർനാഷണൽ ഗാർഡൻ ഷോ മാറ്റിവച്ചു. കോവിഡ് -19 പകർച്ചവ്യാധിയെ തുടർന്ന് ബഹ്റൈൻ ഇന്റർനാഷണൽ ഗാർഡൻ ഷോ 2021 നീട്ടിവെച്ചതായി നാഷണൽ ഓർഗനൈസേഷൻ ഫോർ അഗ്രികൾച്ചറൽ ഡെവലപ്മെന്റ് പ്രഖ്യാപിച്ചു. 2022 മാർച്ചിൽ പ്രദർശനം നടത്താനാണ് പദ്ധതി. പകർച്ചവ്യാധിയുടെ ആഘാതങ്ങളിൽ നിന്ന് കരകയരുന്നതിനും ചരക്കുകളും സേവനങ്ങളും പ്രാദേശികമായും അന്തർദ്ദേശീയമായും വിപണനം ചെയ്യാൻ ആരംഭിക്കുന്നതിനും ഈ മാറ്റിവയ്ക്കൽ അവസരമൊരുക്കുന്നു.
ബഹ്റൈൻ ഇന്റർനാഷണൽ ഗാർഡൻ ഷോ വർഷം തോറും രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ രക്ഷാധികാരത്തിലാണ് നടത്തപ്പെടുന്നത്. ഇത് ലോകമെമ്പാടുമുള്ള 45,000 സന്ദർശകരെ ആകർഷിക്കുന്നു. പങ്കെടുക്കുന്ന കമ്പനികൾക്കും സ്ഥാപനങ്ങൾക്കും അവരുടെ ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും പുതിയ വിപണി തുറന്നു നൽകാൻ ഷോ സഹായിക്കുന്നു. സംയുക്ത സംരംഭങ്ങൾ സ്ഥാപിക്കാനും വ്യാപാരം വർദ്ധിപ്പിക്കാനും ബഹ്റൈനിൽ കാർഷിക ടൂറിസത്തെ ഉത്തേജിപ്പിക്കാനും പ്രദർശനം അവസരമൊരുക്കുന്നു.