മനാമ: ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ പാസഞ്ചർ ടെർമിനൽ ഇന്ന് മുതൽ പ്രവർത്തനം ആരംഭിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ നിർദ്ദേശപ്രകാരമാണ് പുതിയ പാസഞ്ചർ ടെർമിനലിന്റെ പ്രവർത്തനം ആരംഭിച്ചു. നിലവിലെ കെട്ടിടത്തിന്റെ നാലിരട്ടി വലുപ്പമുള്ളതാണ് പുതിയ ടെർമിനൽ. പ്രതിവർഷം 14 ദശലക്ഷം സന്ദർശകരെ ഉൾക്കൊള്ളാൻ ടെർമിനലിന് സാധിക്കും. ഏറ്റവും പുതിയ നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ച് അന്തർദ്ദേശീയ മാനദണ്ഡങ്ങൾക്കും പരിസ്ഥിതിക്കും അനുസൃതമായിട്ടാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
പുത്തൻ സാങ്കേതിക വിദ്യയുടെ പിൻബലത്തോടെ വാർത്തകൾ ഇനി 3D യിൽ…. “സ്റ്റാർവിഷൻ 3D PRO”
READ 3D PRO: ml.starvisionnews.com/starvision-news-3d-pro-27-jan-2021/
2016 ഫെബ്രുവരിയിൽ ആരംഭിച്ച എയർപോർട്ട് മോഡേണൈസേഷൻ പ്രോഗ്രാം, ബഹ്റൈനിന്റെ വ്യോമയാന മേഖലയിലെ ഇന്നുവരെയുള്ള ഏറ്റവും വലിയ നിക്ഷേപവും, രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട പദ്ധതികളിലൊന്നുമാണ്. എയര്‍പോര്‍ട്ട് മോഡേണൈസേഷന് പ്രോഗ്രാമിലെ ഈ പദ്ധതിക്ക് 1.1 ബില്യണ്‍ യുഎസ് ഡോളറിന്റെ മുടക്കുമുതലാണുള്ളത്. സുരക്ഷ, ആഡംബരം, പാരിസ്ഥിതിക സുസ്ഥിരത എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, യാത്രക്കാരുടെ ഷോപ്പിംഗ് അനുഭവങ്ങൾ വർദ്ധിപ്പിക്കുന്നതിനായി, അറിയപ്പെടുന്ന ബ്രാൻഡുകളെ ആകർഷിക്കാനും അവസരമൊരുക്കുന്നു.
പുതിയ പാസഞ്ചര്‍ ടെര്‍മിനലിന് സെന്‍ട്രല്‍ യൂട്ടിലിറ്റി കോംപ്ലക്സ്, മള്‍ട്ടി സ്റ്റോര്‍ കാര്‍ക്ക് പാര്‍ക്ക്, സ്റ്റാഫ് പാര്‍ക്കിംഗ് ഏരിയ, സൂപ്പര്‍ ഗേറ്റ്, ഫയര്‍ സ്റ്റേഷന് എന്നിവയ്ക്ക് പുറമേ, ബഹ്റൈന്റെ സാമ്പത്തിക സാക്ഷാത്കാരത്തിന് സഹായിക്കുന്ന നിരവധി അടിസ്ഥാന സൗകര്യ വികസന പദ്ധതികളുമുണ്ട്. കൂടുതൽ സുസ്ഥിരവും വൈവിധ്യപൂർണ്ണവുമായ സമ്പദ്വ്യവസ്ഥയ്ക്ക് അടിത്തറയിടുക എന്ന ലക്ഷ്യത്തോടെ ബഹ്റൈന്റെ ഇക്കണോമിക് വിഷൻ 2030 ന്റെ ഭാഗമായാണ് പദ്ധതി.