മനാമ: ബഹ്റൈൻ ഇന്റർനാഷനൽ എയർപോർട്ട് (ബി.ഐ.എ) വഴി കൂടുതൽ യാത്രക്കാരെ ആകർഷിക്കാൻ കർമപദ്ധതി തയാറാക്കണമെന്ന് ജനപ്രതിനിധികൾ. പ്രതിവർഷം 14 ദശലക്ഷത്തിലധികം യാത്രക്കാരാണ് വിമാനത്താവളം വഴി കടന്നുപോകുന്നത്. എന്നാൽ, ഇതിന്റെ ഇരട്ടിയോളം യാത്രക്കാരെ ആകർഷിക്കാൻ വിമാനത്താവളത്തിന് കഴിയുമെന്നാണ് ഇവർ പറയുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രതിവർഷം 20 ദശലക്ഷത്തിലധികം യാത്രക്കാരെ വിമാനത്താവളത്തിന് ഉൾക്കൊള്ളാനാകും. 2019ൽ പ്രതിവർഷം 10 ദശലക്ഷം യാത്രക്കാരാണ് എയർപോർട്ട് വഴി കടന്നുപോയിരുന്നത്. കോവിഡ് കാലത്ത് ഇത് മൂന്നു ദശലക്ഷമായി കുറഞ്ഞു. എന്നാൽ, കോവിഡിനുശേഷം 2022ൽ 6.9 ദശലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിഞ്ഞു. മുൻവർഷത്തേക്കാൾ 127.5 ശതമാനത്തിന്റെ വർധനയാണുണ്ടായത്. ഭൂമിശാസ്ത്രപരമായി ബഹ്റൈൻ ലോകത്തുള്ള എല്ലാവർക്കും എത്തിപ്പെടാനാകുന്ന സ്ഥാനത്താണ്. വിനോദസഞ്ചാരികളുടെ ലക്ഷ്യസ്ഥാനമായി ബഹ്റൈൻ മാറിക്കൊണ്ടിരിക്കുകയാണ്. മാത്രമല്ല, ലോകത്തിന്റെ ഏതു ഭാഗത്തേക്കും എത്തിപ്പെടാവുന്ന തരത്തിൽ വിമാന സർവിസുകളും ഇപ്പോൾ ബഹ്റൈനിലുണ്ട്. ഇത് പരമാവധി പ്രയോജനപ്പെടുത്താനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ജനപ്രതിനിധികൾ വ്യക്തമാക്കി.
Trending
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു
- സ്വകാര്യ ബസിടിച്ച് മരണമുണ്ടായാൽ 6 മാസത്തേക്ക് പെർമിറ്റ് റദ്ദാക്കും
- ബഹ്റൈൻ സി.എസ്.ബി. ദേശീയ ദിനം ആഘോഷിച്ചു
- ബഹ്റൈൻ ബില്ല്യാർഡ്സ്, സ്നൂക്കർ ആന്റ് ഡാർട്ട്സ് ഫെഡറേഷൻ്റെ പേര് മാറ്റി