മനാമ: കൊറോണ വൈറസിനെ തുടർന്ന് ബഹ്റൈൻ ഇന്റർനാഷണൽ എയർ ഷോ റദ്ദാക്കി. എല്ലാവരുടെയും ആരോഗ്യത്തിനും സുരക്ഷയ്ക്കും വേണ്ടി നവംബറിൽ നടക്കാനിരുന്ന ഈ വർഷത്തെ ഇവന്റ് റദ്ദാക്കാൻ തീരുമാനിച്ചതായി ബഹ്റൈൻ ഇന്റർനാഷണൽ എയർ ഷോ (ബിയാസ്) 2020 ന്റെ സംഘാടകർ അറിയിച്ചു. ബഹ്റൈന്റെ പ്രീമിയർ ഏവിയേഷൻ ഷോയുടെ ആറാം പതിപ്പാണ് റദ്ദാക്കിയത്. ഷോയുടെ വെബ്സൈറ്റിൽ അടുത്ത ഷോ 2022 ആയിരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയവും റോയൽ ബഹ്റൈൻ വ്യോമസേനയും ഫാർൺബറോ ഇന്റർനാഷണലുമായി സഹകരിച്ചാണ് ദ്വിദിന ഷോ സംഘടിപ്പിക്കുന്നത്. നവംബർ 18 മുതൽ 20 വരെയായിരുന്നു എയർ ഷോ നടക്കേണ്ടിയിരുന്നത്.
Please like and share Starvision News FB page – facebook.com/StarvisionMal/
Starvision News WhatsApp group link – chat.whatsapp.com/InpYc1Gx7ptChSzkYPrqpE