മനാമ: വാണിജ്യ സ്ഥാപനങ്ങളുടെ വാണിജ്യ ഇടപാടുകള്‍ സംബന്ധിച്ച് 2024ലെ പ്രമേയം (43) പാലിക്കുന്നതിന് ആവശ്യമായ നടപടികള്‍ 2025 ജൂണ്‍ 13ന് മുമ്പ് ആരംഭിക്കണമെന്ന് ബഹ്റൈന്‍ വ്യവസായ- വാണിജ്യ മന്ത്രാലയം രാജ്യത്തെ എല്ലാ വാണിജ്യ സ്ഥാപനങ്ങളോടും അഭ്യര്‍ത്ഥിച്ചു.
നിലവിലുള്ളതും പുതിയതുമായ എല്ലാ വാണിജ്യ സ്ഥാപനങ്ങളും ബഹ്റൈനിലെ ലൈസന്‍സുള്ള ബാങ്കുകളിലൊന്നില്‍ വാണിജ്യ ബാങ്ക് അക്കൗണ്ട് തുറക്കാനും ഇലക്ട്രോണിക് പേയ്മെന്റ് സംവിധാനങ്ങള്‍, പോയിന്റ് ഓഫ് സെയില്‍ (പി.ഒ.എസ്) ഉപകരണങ്ങള്‍ അല്ലെങ്കില്‍ ഇലക്ട്രോണിക് പേയ്മെന്റ് ഗേറ്റ്വേകള് പോലുള്ള വിശ്വസനീയമായ ഇ-പേയ്മെന്റ് രീതി നല്‍കാനും ഈ പ്രമേയം ബാധ്യസ്ഥമാക്കുന്നു.
ബഹ്റൈന്‍ സാമ്പത്തിക, വാണിജ്യ വികസനത്തിന്റെ ഒരു പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് വ്യവസായ- വാണിജ്യ മന്ത്രി അബ്ദുല്ല ബിന്‍ ആദില്‍ ഫഖ്റു പറഞ്ഞു. സുരക്ഷിതവും കാര്യക്ഷമവുമായ പേയ്മെന്റ് സംവിധാനങ്ങള്‍ സ്വീകരിച്ചുകൊണ്ട് അവരുടെ പ്രവര്‍ത്തനങ്ങള്‍ നവീകരിക്കാനുള്ള അവസരം പ്രയോജനപ്പെടുത്താന്‍ അദ്ദേഹം ബിസിനസ് സ്ഥാപനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് മന്ത്രാലയത്തിന്റെ www.sijilat.bh എന്ന വെബ്സൈറ്റിലോ 80008001 എന്ന നമ്പറിലോ ബന്ധപ്പെടാം.
Trending
- ബഹ്റൈനില്‍ 6 അനധികൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- ബഹ്റൈന്‍ മുനിസിപ്പാലിറ്റി മന്ത്രാലയവും അമേരിക്കന്‍ എംബസിയും ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടു
- സാംസണൈറ്റ് 115ാം വാര്‍ഷികം ആഘോഷിച്ചു
- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉടന്‍; ഒന്നിലേറെ പേരുകൾ പരിഗണനയിൽ: സണ്ണി ജോസഫ്
- ഐ.വൈ.സി.സി ബഹ്റൈൻ – രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു
- യുഡിഎഫിനെ പിന്തുണയ്ക്കും: നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാനത്തെ ആണി അടിക്കും; പി വി അന്‍വര്‍