
മനാമ: ഐക്യരാഷ്ട്രസഭയുടെ വിദ്യാഭ്യാസ, ശാസ്ത്ര, സാംസ്കാരിക സംഘടനയുടെ (യുനെസ്കോ) ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്റ്റാറ്റിസ്റ്റിക്സിന്റെ ബോര്‍ഡില്‍ ബഹ്റൈന്‍ അംഗത്വം നേടി.
യുനെസ്കോ പൊതുസമ്മേളനത്തിന്റെ 43ാമത് സെഷനോടനുബന്ധിച്ചാണ് ഈ പ്രഖ്യാപനമുണ്ടായത്. വിദ്യാഭ്യാസ മന്ത്രാലയത്തില്‍നിന്നുള്ള രാജ്യത്തിന്റെ നോമിനിയായ ഡോ. മാഫിസ് ആണ് ബോര്‍ഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
ഈ നേട്ടത്തില്‍ വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്ട്രാറ്റജിക് പ്ലാനിംഗ് ഡയറക്ടര്‍ ഡോ. ഷെയ്ഖ അബ്ദുല്ല മാഫിസിനെ ബഹ്റൈന്‍ ദേശീയ വിദ്യാഭ്യാസ, ശാസ്ത്ര, സാംസ്കാരിക കമ്മീഷന് ചെയര്‍മാനും വിദ്യാഭ്യാസ മന്ത്രിയുമായ ഡോ. മുഹമ്മദ് ബിന്‍ മുബാറക് ജുമ ഡോ. ജുമ അഭിനന്ദിച്ചു.
പ്രാദേശിക, അന്തര്‍ദേശീയ വേദികളില്‍ തങ്ങളുടെ കഴിവും മത്സരശേഷിയും തെളിയിക്കുന്നതില്‍ ബഹ്റൈനിലെ വിദ്യാഭ്യാസ പ്രൊഫഷണലുകളുടെ ശക്തിയും കഴിവും ഈ നേട്ടം പ്രതിഫലിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.


