മനാമ: കോവിഡും പരിസ്ഥിതിയുമായി ബന്ധപ്പെട്ട് നടന്ന ആദ്യ പശ്ചിമേഷ്യന്‍ മന്ത്രിതല സമ്മേളനത്തിന് ബഹ്റൈന്‍ ആതിഥ്യംവഹിച്ചു. ഓണ്‍ലൈനില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ രാഷ്ട്രങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു. ‘കോവിഡും പരിസ്ഥിതിയും’ വിഷയത്തില്‍ നടന്ന സമ്മേളനം യുണൈറ്റഡ് നേഷൻസ് എൻവയോൺമെന്റ് പ്രോഗ്രാമിന്റെ പശ്ചിമേഷ്യന്‍ റീജനല്‍ ഓഫിസിനുവേണ്ടി പരിസ്ഥിതി കാര്യ സുപ്രീം കൗണ്‍സിലാണ് സംഘടിപ്പിച്ചത്. മേഖലയില്‍ കോവിഡ് മൂലമുണ്ടായ പ്രത്യാഘാതങ്ങളും പരിസ്ഥിതി പരിപാലനത്തില്‍ സ്ഥിരത കൈവരിക്കുന്നതിനുള്ള നയങ്ങളുമാണ് മുഖ്യമായും യോഗം ചര്‍ച്ച ചെയ്തത്.
പ്രാദേശിക ഏകോപനം ശക്തിപ്പെടുത്താനും പരിശ്രമങ്ങൾ നടത്താനും അറിവും അനുഭവങ്ങളും കൈമാറാനും നിലവിലുള്ളതും ഭാവിതലമുറയും ആരോഗ്യകരമായ അന്തരീക്ഷത്തിനായി പ്രവർത്തിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ഉദ്ഘാടന പ്രഭാഷണത്തിൽ ഐക്യരാഷ്ട്ര പരിസ്ഥിതി അസംബ്ലി (യുഎൻഇഎ) വൈസ് പ്രസിഡന്റും ബഹ്റൈനിലെ പരിസ്ഥിതികാര്യ സുപ്രീം കൗൺസിൽ എക്സിക്യൂട്ടീവ് ചെയർമാനുമായ ഡോ. മുഹമ്മദ് മുബാറക് ബിൻ ഡൈന , പരിസ്ഥിതികാര്യ സുപ്രീംകൗണ്‍സില്‍ ചെയര്‍മാനും ഹമദ് രാജാവിന്റെ പ്രതിനിധിയുമായ ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് ആല് ഖലീഫയുടെ ആശംസ അറിയിച്ചു.
Please like and share Starvision News FB page – www.facebook.com/StarvisionMal/
Starvision News WhatsApp group link – chat.whatsapp.com/KTsrRfgm6MxIG71y6rYB8X