മനാമ: ബഹ്റൈനിൽ ഹൃദയാഘാത മരണം തുടർക്കഥ ആകുന്നു. ഇന്ന് തൃശൂർ മാള കൊച്ചുകടവ് കടപ്പറമ്പിൽ ബാവയുടെ മകൻ ഷമീർ ബാവ ആണ് മരിച്ചത്. 45 വയസ്സായിരുന്നു. നെഞ്ചുവേദയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുവൈത്ത് എംബസിയിൽ ജീവനക്കാരനായിരുന്നു.