മനാമ: ബഹ്റൈനിൽ കഴിഞ്ഞ വർഷം കുറ്റകൃത്യങ്ങളിൽ ഗണ്യമായ കുറവുണ്ടായതായി കഴിഞ്ഞ വർഷത്തെ കണക്കുകൾ വ്യക്തമാക്കുന്നതായി അറ്റോണി ജനറൽ ഡോ. അലി ബിൻ ഫദ്ൽ അൽ ബൂഐനൈൻ വ്യക്തമാക്കി. സോഷ്യൽ മീഡിയ കുറ്റകൃത്യങ്ങൾ, മനുഷ്യക്കടത്ത്, ഗാർഹിക കേസുകൾ എന്നിവയിലാണ് കുറവുണ്ടായത്. ശക്തമായ കുടുംബ ബന്ധം, സാമൂഹിക അവബോധം, നിയമങ്ങളെ കുറിച്ചുള്ള ശരിയായ ധാരണ എന്നിവ കേസുകളുടെ എണ്ണം കുറക്കുന്നതിന് കാരണമായിട്ടുണ്ട്. ലഭിച്ച പരാതികളിൽ 99 ശതമാനവും കൈകാര്യംചെയ്യാനും സാധിച്ചിട്ടുണ്ട്. കുറ്റകൃത്യങ്ങൾ കുറക്കുന്നതിന്റെ ഭാഗമായി ചില രാജ്യങ്ങളുമായി ധാരണപത്രത്തിൽ ഒപ്പുവെക്കാനും സാധിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ആധുനിക സാങ്കേതികരീതികൾ അവലംബിച്ച് കേസുകൾ കൈകാര്യം ചെയ്തതിനാലാണ് ലഭിച്ച പരാതികളിൽ 99 ശതമാനവും കൈകാര്യംചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.
Trending
- രണ്ടു പേരുടെ അപകടമരണം: ബസ് ഡ്രൈവര്‍ക്ക് രണ്ടു വര്‍ഷം തടവ്
- ബഹ്റൈന്‍ നാഷണല്‍ ഗാര്‍ഡ് സൈബര്‍ സുരക്ഷാ പരിശീലനം നടത്തി
- ആറൻമുളയിലെ ആചാരലംഘന വിവാദം: ഉദ്യോഗസ്ഥരോട് വിശദീകരണം തേടി ബോർഡ്, ഗൂഢാലോചനയെന്ന് ആരോപണം
- കാര്‍ തട്ടിയെടുക്കല്‍: വ്യാജ മെക്കാനിക്കിന്റെ വിചാരണ തുടങ്ങി
- വിദ്യാർത്ഥി കൊണ്ടുവന്ന പെപ്പർ സ്പ്രേ അടിച്ചു, സ്കൂൾ വിദ്യാർത്ഥികൾക്കും അധ്യാപികയ്ക്കും ദേഹാസ്വാസ്ഥ്യം
- വ്യാജ പിഴ സന്ദേശങ്ങളെ കരുതിയിരിക്കാന്‍ മുന്നറിയിപ്പ്
- ക്ലാസില്‍ കുട്ടികള്‍ ഹാജരില്ലെങ്കില്‍ രക്ഷിതാക്കളെ വിവരമറിയിക്കാന്‍ വ്യവസ്ഥ വേണമെന്ന് എം.പിമാര്‍
- ഇടപാടുകാരുടെ പണം ദുരുപയോഗം ചെയ്തു; ബാങ്ക് ജീവനക്കാരന് അഞ്ചു വര്‍ഷം തടവ്