ന്യൂയോർക്ക്: ബഹ്റൈനും ഗിനിയയും തമ്മിൽ നയതന്ത്രബന്ധം സ്ഥാപിക്കുന്നതിനുള്ള കരാറിൽ ഒപ്പുവെച്ചു.
യു.എൻ. ജനറൽ അസംബ്ലിയുടെ 79ാം സമ്മേളനത്തിനിടെ ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി ഇക്വറ്റോറിയൽ ഗിനിയയുടെ വിദേശകാര്യ മന്ത്രി സിമിയോൻ ഒയോനോ എസോനോ ആംഗുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കരാർ ഒപ്പുവെച്ചത്.
ബഹ്റൈൻ-ഗിനിയ ബന്ധത്തെക്കുറിച്ചും ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള മാർഗങ്ങളെക്കുറിച്ചും അവർ ചർച്ച ചെയ്തു. പൊതുവായ താൽപ്പര്യമുള്ള പ്രാദേശിക, അന്തർദേശീയ വിഷയങ്ങളും ചർച്ചാവിഷയമായി.