മനാമ: ബഹ്റൈന്റെ യഥാര്‍ത്ഥ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തില്‍ (ജി.ഡി.പി) മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2.6% വര്‍ധനവ് കാണിക്കുന്ന 2024ലെ പ്രാഥമിക ദേശീയ അക്കൗണ്ട്സ് എസ്റ്റിമേറ്റുകള്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് ഇ-ഗവണ്മെന്റ് അതോറിറ്റി പുറത്തിറക്കി.
ആഗോള എണ്ണവിലയിലെ അസ്ഥിരതയും ഉല്പാദന വെട്ടിക്കുറവും കാരണം എണ്ണ മേഖലയില്‍ കുറവ് വന്നപ്പോള്‍ എണ്ണയിതര മേഖല 3.8% വളര്‍ച്ച രേഖപ്പെടുത്തി. സമഗ്രമായ സാമ്പത്തിക വികസനം കൈവരിക്കാന്‍ ബഹ്റൈന്‍ സര്‍ക്കാര്‍ സുപ്രധാന മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ പ്രതിഫലനമാണിത്.
എണ്ണയിതര ജി.ഡി.പിയില്‍ ഏറ്റവും വലിയ സംഭാവന നല്‍കുന്നത് സാമ്പത്തിക, ഇന്‍ഷുറന്‍സ് മേഖലകളാണ്. മിക്ക സാമ്പത്തിക പ്രവര്‍ത്തനങ്ങളും ഗുണകരമായ വളര്‍ച്ചാ നിരക്കുകള്‍ രേഖപ്പെടുത്തി.
Trending
- എന്റര്‍ടൈനര്‍ ആപ്പ് 25ാം വാര്‍ഷികം ആഘോഷിച്ചു
- ബഹ്റൈനിലെ മാധ്യമ നിയമ ഭേദഗതി ശൂറ കൗണ്‍സില്‍ ഞായറാഴ്ച ചര്‍ച്ച ചെയ്യും
- മുത്തുകളും സമുദ്ര പൈതൃകവും: ബഹ്റൈനില്‍ സിമ്പോസിയം
- സ്പേസ് ആപ്പ്സ് ചാലഞ്ച്: ബി.എസ്.എയെ നാസ അഭിനന്ദിച്ചു
- മുവായ് തായ് മുതല്‍ ട്രയാത്ത്ലണ് വരെ; ഏഷ്യന്‍ യൂത്ത് ഗെയിംസില്‍ കായിക വൈവിധ്യങ്ങളുമായി ബഹ്റൈന്‍
- ബഹ്റൈനില്‍ ഓണ്‍ലൈന്‍ ഇടപാടുകളില്‍ ജാഗ്രത പുലര്‍ത്താന്‍ മുന്നറിയിപ്പ്
- അഅലിയിലെ ഇന്റര്‍സെക്ഷനില്‍ അപകടങ്ങളില്ലാതാക്കാന്‍ നടപടി വേണമെന്ന് നിര്‍ദേശം
- കിംഗ് ഫഹദ് കോസ് വേയില്‍ ബഹ്റൈന്റെ പ്രധാന കേന്ദ്രങ്ങളെക്കുറിച്ച് സൈന്‍ബോര്‍ഡുകള്‍ സ്ഥാപിക്കും

