
മനാമ: ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ബഹ്റൈൻ ഫുഡ് ഫെസ്റ്റിവലിന്റെ എട്ടാം എഡിഷൻ ഫെബ്രുവരി എട്ട് മുതൽ 24 വരെ നടക്കും. വൈവിധ്യമാർന്ന ഭക്ഷണത്തിന് പുറമെ തത്സമയ സംഗീത പ്രകടനങ്ങൾ, ആകർഷകമായ ഗെയിമുകൾ, മറ്റ് നിരവധി ആവേശകരമായ പ്രവർത്തനങ്ങൾ എന്നിവ ഫുഡ് ഫെസ്റ്റിവലിനോടനുബന്ധിച്ച് ആസ്വദിക്കാനാകും. 1,75,000 ത്തോളം പേരാണ് കഴിഞ്ഞ വർഷം ഫെസ്റ്റിവലിൽ പങ്കെടുത്തത്. ബഹ്റൈനിലെ ഏറ്റവും വലിയ ഭക്ഷണ ഇവന്റുകളിൽ ഒന്നാണിത്.


