
മനാമ: ബഹ്റൈന്‍ ചലച്ചിത്രമേളയുടെ അഞ്ചാം പതിപ്പ് ഇന്നാരംഭിക്കും. ‘ഷോര്‍ട്ട് ഫിലിം, ഗ്രേറ്റ് സ്റ്റോറീസ്’ എന്ന ശീര്‍ഷകത്തിലാണ് ഇത്തവണ മേള സംഘടിപ്പിക്കുന്നത്.
ബഹ്റൈന്‍ സിനിമാ ക്ലബ്ബും ഇന്‍ഫര്‍മേഷന്‍ മന്ത്രാലയവും സഹകരിച്ചാണ് മറാസി ഗലേറിയ ഹാളില്‍ മേള നടത്തുന്നത്. നവംബര്‍ 4ന് മേള സമാപിക്കും.
ഉദ്ഘാടന ചടങ്ങില്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രി ഡോ. റംസാന് ബിന്‍ അബ്ദുല്ല അല്‍ നുഐമി മുഖ്യപ്രഭാഷണം നടത്തും. ബഹ്റൈനി ചലച്ചിത്രകാരന് അഹമ്മദ് അല്‍ സയാനി സംവിധാനം ചെയ്ത ‘ഹോപ്പ്’ ആണ് ഉദ്ഘാടന ചിത്രം. മേളയുടെ ഭാഗമായി ചലച്ചിത്ര ശില്പശാലകളും ചര്‍ച്ചകളും നടക്കും.


