
മനാമ: ബഹ്റൈന്‍ പൗരരുടെ വിദേശികളായ ഇണകള്‍ക്ക് ഇപ്പോള്‍ അപേക്ഷിച്ചാല്‍ അഞ്ചു ദിവസത്തിനകം ഫാമിലി ജോയിനിംഗ് വിസ നല്‍കുന്നുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
ബഹ്റൈനി പുരുഷന്മാരുടെയും സ്ത്രീകളുടെയും വിദേശികളായ ഇണകള്‍ക്ക് വിസ നടപടിക്രമങ്ങള്‍ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് ജലാല്‍ കാദേം എം.പി. 2024ല്‍ സമര്‍പ്പിച്ച നിര്‍ദേശം പരിഗണിച്ചാണ് നടപടിയുണ്ടായത്.
സാധാരണ അപേക്ഷകളില്‍ ഇപ്പോള്‍ അഞ്ചു ദിവസത്തിനകം വിസ നല്‍കുന്നുണ്ടെന്നും അധിക രേഖകളോ കൂടുതല്‍ ഭരണപരമായ പരിശോധനകളോ വേണ്ടിവന്നാല്‍ മാത്രമാണ് കൂടുതല്‍ സമയമെടുക്കുന്നതെന്നും ബന്ധപ്പെട്ട മന്ത്രിമാര്‍ വ്യക്തമാക്കി.


