മനാമ: അയല്‍രാജ്യത്ത് കഴിയുകയായിരുന്ന തീവ്രവാദക്കുറ്റം ചുമത്തപ്പെട്ട ബഹ്റൈന്‍ പൗരനെ ബഹ്റൈന്‍ കൈമാറി.
ബഹ്റൈനിലെ ഇന്റര്‍നാഷണല്‍ അഫയേഴ്സ് കാര്യാലയവും ഇന്റര്‍പോള്‍ ഡയറക്ടറേറ്റും പബ്ലിക് പ്രോസിക്യൂഷനും സഹകരിച്ചാണ് കൈമാറ്റം സാധ്യമാക്കിയത്. തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന് കോടതി വിധിച്ച ശിക്ഷ അനുഭവിക്കാന്‍ ആ വ്യക്തി ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.
ബഹ്റൈനിലെ പബ്ലിക് പ്രോസിക്യൂഷന്റെ അറസ്റ്റ് വാറണ്ടിന്റെ അടിസ്ഥാനത്തില്‍ രാജ്യാന്തര ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചതിനെ തുടര്‍ന്നാണ് കൈമാറല്‍ നടന്നതെന്ന് ഡയറക്ടറേറ്റ് വ്യക്തമാക്കി. ആവശ്യമായ എല്ലാ നിയമ നടപടികളും പാലിച്ചുകൊണ്ടാണ് കൈമാറ്റം.
