
മനാമ: ബഹ്റൈന്‍ വാര്‍ഷിക ഫൈന്‍ ആര്‍ട്സ് എക്സിബിഷന്റെ 51ാമത് പതിപ്പിന് ബഹ്റൈന്‍ നാഷണല്‍ മ്യൂസിയത്തില്‍ തുടക്കമായി. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരനെ പ്രതിനിധീകരിച്ച് ഷെയ്ഖ് മുഹമ്മദ് ബിന്‍ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ എക്സിബിഷന് ഉദ്ഘാടനം ചെയ്തു.
രാജ്യത്തിന്റെ കലാ- സാംസ്കാരിക പ്രസ്ഥാനത്തെ സമ്പന്നമാക്കുന്നതില്‍ എക്സിബിഷന് പ്രധാന പങ്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രദര്‍ശനത്തില്‍ പങ്കെടുത്തവര്‍ക്കും സംഘാടകര്‍ക്കും അദ്ദേഹം ആശംസകള്‍ നേര്‍ന്നു.
വ്യത്യസ്ത സ്കൂളുകള്‍, ശൈലികള്‍, മാധ്യമങ്ങള്‍ എന്നിവയെ പ്രതിനിധീകരിക്കുന്ന ഏകദേശം 70 വിഷ്വല്‍ ആര്‍ട്ടിസ്റ്റുകള്‍ അവതരിപ്പിച്ച കലാസൃഷ്ടികളുടെ വൈവിധ്യമാര്‍ന്ന ശേഖരം അദ്ദേഹം വീക്ഷിച്ചു.
ഉദ്ഘാടന ചടങ്ങില്‍ ബഹ്റൈന്‍ വാര്‍ഷിക ഫൈന്‍ ആര്‍ട്സ് എക്സിബിഷനിലെ വിജയികള്‍ക്കുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്തു. ഹസന് അല്‍ സാരിക്കും അലി കരീമിക്കും വിധികര്‍ത്താക്കളുടെ സമിതി അല്‍-ദാന അവാര്‍ഡ് നല്കി. ഇബ്രാഹിം അല്‍ ഗാനേം ആര്.എ.കെ. ആര്‍ട്ട് ഫൗണ്ടേഷന് അവാര്‍ഡ് കരസ്ഥമാക്കി. അല്‍ റിവാഖ് ആര്‍ട്ട് സ്പേസിന്റെ ‘നെക്സസ് പ്രോഗ്രാം’ അവാര്‍ഡ് സൈനബ് അല്‍ സബ നേടി. നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.
എക്സിബിഷന് ഏപ്രില്‍ 27 വരെ തുടരും. കൂടാതെ ചൊവ്വാഴ്ച ഒഴികെ എല്ലാ ദിവസവും ബഹ്റൈന്‍ നാഷണല്‍ മ്യൂസിയത്തിന്റെ പ്രവര്‍ത്തന സമയങ്ങളില്‍ പൊതുജനങ്ങള്‍ക്കായി തുറന്നിരിക്കും.
