മനാമ: ബഹ്റൈനിൽ കൊറോണ ചികിത്സയിൽ സ്വദേശി വിദേശി പക്ഷപാതമില്ലയെന്നും, യാതൊരു മുൻവിധിയും കൂടാതെ വിദേശികളെയും നന്നായി ചികിത്സിക്കുന്നതായും ആരോഗ്യമന്ത്രാലയം അണ്ടർസെക്രട്ടറി ഡോ. വലീദ് അൽ മാനിയ കോവിഡ് 19 നെ നേരിടാൻ ദേശീയ ടീം നടത്തിയ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. കൃത്യമായ സൗകര്യങ്ങളില്ലാതെ പ്രവാസികളായ കോവിഡ് രോഗികളെ തിരക്കേറിയ സ്ഥലത്ത് ചികിത്സിക്കുന്നതായും, ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാക്കുമെന്നുള്ള സ്റ്റാർവിഷൻറെ ചോദ്യത്തിനുള്ള മറുപടി നൽകുക ആയിരുന്നു അണ്ടർസെക്രട്ടറി.
ബഹ്റൈനിലെ എല്ലാവരെയും കൊറോണ വൈറസിൽ നിന്ന് സംരക്ഷിക്കുകയാണ് ഉത്തരവാദിത്തമെന്നും, “തിരക്കേറിയ ഒരു കേന്ദ്രത്തിൽ താമസക്കാരെ ചികിത്സിക്കുന്നതിനാൽ ഇത് താമസക്കാരുടെ ആരോഗ്യസ്ഥിതി മോശമാകാൻ ഇടയാക്കും; ഡോ. വലീദ് പറഞ്ഞു.