മനാമ: 2026- 2028 കാലയളവിലേക്കുള്ള യു.എന്‍. വനിതാ എക്സിക്യൂട്ടീവ് ബോര്‍ഡിലേക്ക് ബഹ്റൈനെ തെരഞ്ഞെടുത്തു.
ഇത് സ്ത്രീകളുടെ പുരോഗതിയില്‍ രാജ്യത്തിന്റെ വര്‍ധിച്ചുവരുന്ന അന്താരാഷ്ട്ര പങ്കിനെ പ്രതിഫലിപ്പിക്കുന്നുവെന്ന് സുപ്രീം കൗണ്‍സില്‍ ഫോര്‍ വിമന്‍ (എസ്.ഡബ്ല്യു.സി) സെക്രട്ടറി ജനറല്‍ ലുല്‍വ സാലിഹ് അല്‍ അവാധി പറഞ്ഞു. ബഹ്റൈനി സ്ത്രീകളെ ശാക്തീകരിക്കുന്നതിലും അവരുടെ നേതൃത്വം മുന്നോട്ടു കൊണ്ടുപോകുന്നതിലും നിര്‍ണായകമായ പിന്തുണ നല്കിയ, രാജാവിന്റെ പത്നിയും എസ്.ഡബ്ല്യു.സി. പ്രസിഡന്റുമായ സബീക ബിന്ത് ഇബ്രാഹിം അല്‍ ഖലീഫ രാജകുമാരിയുടെ പ്രയത്നങ്ങളാണ് ഈ നേട്ടത്തിന് കാരണം.
ജപ്പാന്, ചൈന, റിപ്പബ്ലിക് ഓഫ് കൊറിയ, ഫിലിപ്പീന്‍സ് എന്നിവയ്ക്കൊപ്പം അഞ്ച് ഏഷ്യ-പസഫിക് സ്ഥാനങ്ങളിലൊന്നാണ് ബഹ്റൈന്‍ നേടിയത്. ഇത് സ്ത്രീകളുടെ പുരോഗതിയെ പിന്തുണയ്ക്കുന്നതില്‍ ആഗോളതലത്തില്‍ നിലനില്‍ക്കുന്ന രാജ്യത്തിന്റെ സ്ഥാനം അടയാളപ്പെടുത്തുന്നു. 2017 മുതല്‍ 2019 വരെയുള്ള മുന്‍ അംഗത്വത്തിന് ശേഷം ഇത് ബഹ്റൈന്റെ രണ്ടാമത്തെ ടേമാണെന്നും അവര്‍ പറഞ്ഞു.
Trending
- ബഹ്റൈനില്‍ മരുന്നു വിലകള്‍ ഏകീകരിക്കാനുള്ള നിര്‍ദേശം പാര്‍ലമെന്റ് അംഗീകരിച്ചു
- ബഹ്റൈനില്‍ പരസ്യ നിയമം ലംഘിക്കുന്നവര്‍ക്ക് 20,000 ദിനാര്‍ പിഴ; നിയമം പാര്‍ലമെന്റ് അംഗീകരിച്ചു
- ബഹ്റൈനില്‍ മുങ്ങല്‍ ഉപകരണ കടകളില്‍ കോസ്റ്റ് ഗാര്‍ഡ് പരിശോധന നടത്തി
- നിയമവിരുദ്ധ മത്സ്യബന്ധനത്തിനിടെ കടലില്‍ വീണ് കാണാതായയാള്ക്കു വേണ്ടി തിരച്ചില്‍
- കൗമാരക്കാരനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
- ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് ഉയര്‍ന്ന റേറ്റിംഗ് ലഭിച്ചു
- എല്‍.എം.ആര്.എ. നവീകരിച്ച വേതന സംരക്ഷണ സംവിധാനം ആരംഭിച്ചു
- രാഷ്ട്രപതി ദ്രൗപതി മുര്‍മു ശബരിമലയിലെ അയ്യപ്പ സന്നിധിയിൽ

 
