മനാമ: ഈദ് അൽ അദാ അവധിദിനങ്ങൾ സംബന്ധിച്ച് പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ സർക്കുലർ പുറത്തിറക്കി.
അറഫാത്ത് ദിനവും ഈദിന്റെ ആദ്യത്തേയും രണ്ടാമത്തേയും മൂന്നാമത്തേയും ദിവസങ്ങൾ ഉൾപ്പെടെ ജൂലൈ 30 മുതൽ ഓഗസ്റ്റ് 2 വരെയാണ് അവധി നൽകിയിരിക്കുന്നത്. ഈ ദിവസങ്ങളിൽ രാജ്യത്തിന്റെ മന്ത്രാലയങ്ങളും ഡയറക്ടറേറ്റുകളും ഔദ്യോഗിക സ്ഥാപനങ്ങളും അവധിയായിരിക്കും.
വെള്ളി, ശനി ദിവസങ്ങൾ രാജ്യത്തിലെ വാരാന്ത്യ അവധി ദിനങ്ങളായതിനാൽ അതിനു പകരം ഓഗസ്റ്റ് 3 തിങ്കളാഴ്ചയും ഓഗസ്റ്റ് 4 ചൊവ്വാഴ്ചയും കൂടി അവധിയായിരിക്കുമെന്ന് പ്രധാനമന്ത്രി സർക്കുലറിൽ അറിയിച്ചു.