
മനാമ: വിദ്യാഭ്യാസ മേഖലയില്‍ ബഹ്റൈന്‍ അന്താരാഷ്ട്ര നിലവാരം പുലര്‍ത്തുന്നുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിന്‍ മുബാറക് ജുമാ.
പ്രത്യേക പരിഗണന ആവശ്യങ്ങളുള്ള വ്യക്തികള്‍ ഉള്‍പ്പെടെ എല്ലാവര്ക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസം നല്കുന്നതില് രാജ്യം അന്താരാഷ്ട്ര നിലവാരത്തിലാണുള്ളതെന്നും ജനുവരി 24ന് അന്താരാഷ്ട്ര വിദ്യാഭ്യാസ ദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി നടത്തിയ പ്രസ്താവനയില്‍ അദ്ദേഹം പറഞ്ഞു.
എല്ലാ തലങ്ങളിലും വിദ്യാഭ്യാസ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിലെ രാജ്യത്തിന്റെ നേട്ടങ്ങള്‍ വിവിധ ആഗോള സൂചികകളില്‍ ഉയര്‍ന്ന റാങ്കിംഗിലാണുള്ളത്. രാജ്യത്തിന്റെ വിദ്യാഭ്യാസ മേഖല ശ്രദ്ധേയമായ പ്രാദേശിക, അന്തര്‍ദേശീയ അംഗീകാരങ്ങള്‍ നേടുന്നത് തുടരുന്നുമുണ്ട്.
രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയില്‍നിന്നും കിരീടാവകാശി സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരനില്നിന്നും ലഭിക്കുന്ന പിന്തുണ ബഹ്റൈന്റെ വിദ്യാഭ്യാസ പുരോഗതിയില്‍ പ്രതിഫലിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സമഗ്രമായ വികസനത്തിന് സംഭാവന നല്കാന് ഭാവി തലമുറയെ സജ്ജമാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന എല്ലാ വിദ്യാഭ്യാസ വിദഗ്ധരെയും അധ്യാപകരെയും മന്ത്രി അഭിനന്ദിച്ചു.
