മനാമ: ഫ്രാൻസിലെ കാനിൽ ജൂൺ 4 മുതൽ 6 വരെ നടന്ന ഡാറ്റാ ക്ലൗഡ് ഗ്ലോബൽ കോൺഗ്രസിൽ ബഹ്റൈൻ ഇക്കണോമിക് ഡവലപ്മെന്റ് ബോർഡ് (ഇ.ഡി.ബി) പ്രതിനിധികൾ പങ്കെടുത്തു. രാജ്യത്തെ ഡാറ്റാ സെന്റർ ഓപ്പറേറ്റർമാർ, ക്ലൗഡ് പ്രൊവൈഡർമാർ, ഡാറ്റാ ബിസിനസ് സ്ഥാപന പ്രതിനിധികൾ തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു. ഡിജിറ്റൽ മേഖലയിലെ പുതിയ പ്രവണതകളെക്കുറിച്ചും വെല്ലുവിളികളെ ക്കുറിച്ചും സമ്മേളനം ചർച്ച ചെയ്തു.
ഈ മേഖലയിലെ ആഗോള പ്രമുഖരുമായി സംവദിക്കാൻ ഇവിടെ അവസരം ലഭിച്ചതായി ഇ.ഡി.ബിയുടെ ഐ.സി.ടി. വിഭാഗം ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ് ഡയറക്ടർ മുസാബ് അബ്ദുള്ള പറഞ്ഞു. ബഹ്റൈനെ ഒരു ടെക്നോളജിക്കൽ ഹബ്ബായി മാറ്റാനുള്ള പ്രയത്നങ്ങൾക്ക് സമ്മേളനത്തിലെ അനുഭവങ്ങൾ ഉപകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.