
മനാമ: ബഹ്റൈന്‍ ധനകാര്യ-ദേശീയ സമ്പദ്വ്യവസ്ഥ മന്ത്രാലയം 2024ലെ രണ്ടാം പാദത്തിനായുള്ള സാമ്പത്തിക ത്രൈമാസ റിപ്പോര്‍ട്ട് www.mofne.gov.bh. എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു.
ഇന്‍ഫര്‍മേഷന്‍ ആന്റ് ഇ-ഗവണ്മെന്റ് അതോറിറ്റിയില്‍ നിന്നുള്ള പ്രാഥമിക ദേശീയ കണക്ക് പ്രകാരം ബഹ്റൈനിലെ യഥാര്‍ത്ഥ ജി.ഡി.പി. വളര്‍ച്ച 2024-2024ല്‍ 1.3% ആണ്. എണ്ണ ഇതര സാമ്പത്തിക മേഖലയില്‍ മികച്ച വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. 2.8%. വര്‍ഷം തോറും എണ്ണ മേഖലയില്‍ 6.7% ഇടിവുണ്ടായിട്ടും മികച്ച ജി.ഡി.പി. വളര്‍ച്ച കൈവരിക്കാനായതില്‍ എണ്ണയിതര മേഖലയുടെ വളര്‍ച്ച വലിയ പങ്കാണ് വഹിച്ചത്.
വളര്‍ന്നുവരുന്ന മൂന്ന് മേഖലകളിലെ ഇരട്ട അക്ക വളര്‍ച്ചയാണ് എണ്ണ ഇതര മേഖലയെ മുന്നോട്ടു നയിച്ചത്. ഗതാഗത, സംഭരണ മേഖല 2024 രണ്ടാം പാദത്തില്‍ 12.9% വളര്‍ച്ചാനിരക്ക് കൈവരിച്ചു. ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്മ്യൂണിക്കേഷന്‍സ് മേഖല 11.2%, ടൂറിസം മേഖല 10.6% എന്നിങ്ങനെ വളര്‍ച്ച നേടി.
യഥാര്‍ത്ഥ ജിഡിപിയുടെ 17.1% സമ്പദ്വ്യവസ്ഥയുടെ ഏറ്റവും വലിയ സംഭാവനയായി നിലകൊള്ളുന്ന സാമ്പത്തിക, ഇന്‍ഷുറന്‍സ് മേഖലയ്ക്കൊപ്പം മറ്റ് എണ്ണ ഇതര മേഖലകളും ശക്തമായ വളര്‍ച്ച രേഖപ്പെടുത്തി. ഈ മേഖലകള്‍ പ്രതിവര്‍ഷം 2.1% വളര്‍ച്ചയുണ്ടാക്കി.
കൂടാതെ, ബഹ്റൈനിലേക്കുള്ള നേരിട്ടുള്ള വിദേശ നിക്ഷേപം 2024 രണ്ടാം പാദത്തില്‍ 9.0% വര്‍ധിച്ചു.

