
മനാമ: ബഹ്റൈനില്‍ തിങ്കളാഴ്ച പുലര്‍ച്ചെയുണ്ടായ നേരിയ ഭൂചലനത്തില്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് അറേബ്യന്‍ ഗള്‍ഫ് സര്‍വകലാശാലയിലെ ഭൗതികശാസ്ത്ര വിദഗ്ധന്‍ പ്രൊഫ. വഹീദ് അല്‍ നാസര്‍.
3.3 തീവ്രതയുള്ള ഭൂചലനം വളരെ ദുര്‍ബലമായ ഭൂചലനത്തിന്റെ ഇനത്തിലാണ് പെടുത്തിരിക്കുന്നത്. ലോകത്താകമാനം പല ഭാഗങ്ങളിലായി എല്ലാ വര്‍ഷവും ഇത്ര ദുര്‍ബലമായ ഭൂചലനങ്ങള്‍ ഉണ്ടാകാറുണ്ട്. സാധാരണ ഗതിയില്‍ ആളുകള്‍ക്ക് ഇതറിയാനാവില്ല. നിരീക്ഷണ ഉപകരണങ്ങള്‍ വഴി മാത്രമേ കണ്ടെത്താനാവൂ.
ആഗോള ഭൂകമ്പ മേഖലയില്‍നിന്ന് വളരെ അകലെയാണ് ബഹ്റൈനെന്നും അദ്ദേഹം പറഞ്ഞു.


