മനാമ: ജനപ്രിയനായകൻ ദിലീപിന്റെ ജന്മദിനത്തോട് അനുബന്ധിച്ച ഓൾ കേരള ദിലീപ് ഫാൻസ് & വെൽഫെയർ അസോസിയേഷൻ നടത്തി വരുന്ന ഒരു മാസം നീണ്ടുനിൽക്കുന്ന ജീവ കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ബഹ്റൈൻ ദിലീപ് ഫാൻസ് അസോസിയേഷൻ ബഹ്റൈനിലെ റോഡുകളിൽ ജോലിചെയ്യുന്ന തൊഴിലാളികൾകും, ടുബ്ലിയിലെ ലേബർ ക്യാമ്പിലും അന്നദാനം നടത്തി.
എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക
സാമൂഹിക പ്രവർത്തകൻ ബഷീർ അമ്പലായി ഉൽഘടനം നിർവഹിച്ചു സംസാരിച്ചു. അസോസിയേഷൻ പ്രസിഡന്റ് സാദത്ത് കരിപ്പക്കുളം ഭാരവാഹികളായ രാജീവ്, റഫീഖ്, സ്റ്റെഫി, ജോൺസൺ, ഷംസീർ, ശിഹാബ് എന്നിവർ നേതൃത്വം നൽകി. തുടർന്നും എല്ലാ മാസവും അന്നദാനം നടത്തുമെന്ന് അസ്സോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.