
മനാമ: ബഹ്റൈനില്‍ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍.എം.ആര്.എ) ജൂണ്‍ 22 മുതല്‍ 28 വരെയുള്ള കാലയളവില്‍ 741 പരിശോധനകള്‍ നടത്തി. പരിശോധനയില്‍ 19 നിയമലംഘകരും ക്രമരഹിതരുമായ തൊഴിലാളികളെ കസ്റ്റഡിയിലെടുക്കുകയും നിയമവിരുദ്ധമായി ജോലി ചെയ്ത 139 വിദേശികളായ തൊഴിലാളികളെ നാടുകടത്തുകയും ചെയ്തു. രാജ്യത്തെ എല്ലാ ഗവര്‍ണറേറ്റുകളിലും പരിശോധനകള്‍ ശക്തമാക്കാനും തൊഴില്‍ വിപണിയുടെ സ്ഥിരതയെയും മത്സരശേഷിയെയും പ്രതികൂലമായി ബാധിക്കുന്നതോ രാജ്യത്തിന്റെ സാമ്പത്തിക, സാമൂഹിക സുരക്ഷയെ ദോഷകരമായി ബാധിക്കുന്നതോ ആയ ലംഘനങ്ങള്‍ കണ്ടെത്താനും സര്‍ക്കാര്‍ ഏജന്‍സികളുമായി ഏകോപിച്ചുള്ള പ്രവര്‍ത്തനം തുടരുമെന്ന് അതോറിറ്റി വ്യക്തമാക്കി.
