
മനാമ: ബഹ്റൈനില്‍ തൊഴില്‍ നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ ജൂലൈ 20 മുതല്‍ 26 വരെയുള്ള കാലയളവില്‍ 1,409 പരിശോധനകള്‍ നടത്തിയതായി ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍.എം.ആര്.എ) അറിയിച്ചു.
ഇതിന്റെ ഫലമായി 15 നിയമലംഘകരും ക്രമരഹിതരുമായ തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു. നിയമലംഘകരായ 120 വിദേശ തൊഴിലാളികളെ നാടുകടത്തി.
പരിശോധനയില്‍ നിരവധി നിയമലംഘനങ്ങള്‍ കണ്ടെത്തി. ഇവയില്‍ നിയമ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും എല്‍.എം.ആര്.എ. അറിയിച്ചു.
