മനാമ: ബഹറിൻ വിദേശകാര്യമന്ത്രി അബ്ദുല്ലത്തീഫ് അൽ സയാനി ഉൾപ്പെടുന്ന ഔദ്യോഗിക ബഹ്റൈൻ പ്രതിനിധി സംഘം ഇസ്രായേലിൽ എത്തിച്ചേർന്നു. ചരിത്രത്തിലാദ്യമായാണ് ബഹറിൻ വിമാനം ഇസ്രായേലിൽ പറന്നിറങ്ങുന്നത്. ഗൾഫ് എയർ വിമാനത്തിൽ ടെൽ അവീവിൽ എത്തിയ ഉന്നതതല സംഘത്തെ ഇസ്രയേൽ വിദേശകാര്യ മന്ത്രി ഗാബി അഷ്കെനാസിയും മന്ത്രിമാരും ഉദ്യോഗസ്ഥരും സ്വീകരിച്ചു.
സുരക്ഷയും സുസ്ഥിരതയും സമൃദ്ധിയും കൈവരിക്കാനുള്ള രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ കാഴ്ചപ്പാടിന് അനുസൃതമായി ബഹ്റൈൻ സ്വീകരിച്ച ധീരമായ നടപടിയാണ് ഈ സന്ദർശനമെന്ന് ബഹറിൻ വിദേശകാര്യമന്ത്രി അബ്ദുല്ലത്തീഫ് അൽ സയാനി പ്രസ്താവനയിൽ പറഞ്ഞു.
For Appointment Click: https://www.kimshealth.org/bahrain/muharraq/
ഈ സന്ദർശനം ബഹ്റൈനും ഇസ്രായേലും തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള തന്ത്രപരമായ തുടക്കമാണ്. വിവിധ മേഖലകളിൽ നിരവധി സഹകരണ സംരംഭങ്ങൾ ആരംഭിക്കുന്നതിന് ഇത് സഹായിക്കുമെന്നും പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. നേരിട്ടുള്ള വിമാന സർവീസ് ഉൾപ്പെടെയുള്ള കാര്യങ്ങളിലും തീരുമാനം ഉണ്ടാകും.
സമാധാനത്തെ പിന്തുണയ്ക്കുന്നതിനുള്ള പ്രഖ്യാപനത്തിലും ബഹ്റൈനും ഇസ്രായേലും തമ്മിൽ സെപ്റ്റംബർ 15 ന് വാഷിംഗ്ടണിൽ ഒപ്പുവച്ച കരാറിനെ തുടർന്നുമാണ് സന്ദർശനം.