
മനാമ: മാര്‍ച്ച് 15ന് ബഹ്റൈനില്‍ രാവിനും പകലിനും തുല്യ ദൈര്‍ഘ്യമായിരിക്കും. രാവും പകലും കൃത്യം 12 മണിക്കൂര്‍ വീതമായിരിക്കുമെന്ന് ജ്യോതിശാസ്ത്രജ്ഞന്‍ മുഹമ്മദ് റെദ അല്‍ അസ്ഫൂര് അറിയിച്ചു.
15ന് സൂര്യന് രാവിലെ 5.46ന് ഉദിക്കും. വൈകുന്നേരം 5.46ന് അസ്തമിക്കും. സൂര്യന് ഭൂമദ്ധ്യരേഖയ്ക്ക് നേരെ മുകളിലായി സ്ഥിതിചെയ്യും.
വസന്തകാലം മാര്‍ച്ച് 22ന് ഉച്ചയ്ക്ക് 12.01ന് ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. വസന്തകാലം 92 ദിവസവും 17 മണിക്കൂറും 40 മിനിറ്റും നീണ്ടുനില്‍ക്കും. ഈ വര്‍ഷം റമദാന്റെ അവസാന 10 ദിവസങ്ങള്‍ വസന്തകാലത്തായിരിക്കും. എന്നാല്‍ അടുത്ത വര്‍ഷം മുതല്‍ റമദാന് ശൈത്യകാലത്തായിരിക്കുമെന്നും 2030 വരെ അങ്ങനെ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
