
മനാമ: സഖീറിലെ എക്സിബിഷൻ വേൾഡ് ബഹ്റൈനിൽ നടക്കുന്ന ജ്വല്ലറി അറേബ്യ ആന്റ് സെൻ്റ് അറേബ്യ 2024 പ്രദർശനങ്ങൾ ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ രാജകുമാരൻ ഉദ്ഘാടനം ചെയ്തു.

ഇത്തരം പ്രദർശനങ്ങളും കോൺഫറൻസ് മേഖലയും രാജ്യത്തിന് പുതിയ ചക്രവാളങ്ങൾ തുറന്ന് അതിമോഹമായ ചുവടുവെപ്പുകൾ നടത്തിയിട്ടുണ്ടെന്ന് അദ്ദേഹംഅഭിപ്രായപ്പെട്ടു.

ഈ പരിപാടികൾ ബഹ്റൈൻ്റെ സാമ്പത്തിക ദർശനം 2030ന് അനുസൃതമായി, രാജ്യത്തിൻ്റെ സാമ്പത്തിക വൈവിധ്യവൽക്കരണ സംരംഭങ്ങളെ പിന്തുണയ്ക്കുന്നതോടൊപ്പം പ്രാദേശിക, അന്തർദേശീയ പരിപാടികളുടെ ആഗോള കേന്ദ്രമായി ബഹ്റൈനെ പ്രതിഷ്ഠിച്ചിച്ചിട്ടുണ്ട്.

രാജ്യത്തിൻ്റെ നിക്ഷേപ അന്തരീക്ഷം കൂടുതൽ ശക്തിപ്പെടുത്തുന്നതിൽ ഇതിന് വലിയ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് അദ്ദേഹം പ്രദർശനനഗരി സന്ദർശിച്ചു.
