
മനാമ: ബഹ്റൈന്‍ ക്രിക്കറ്റ് ഫെഡറേഷന് പുതിയ ഡയറക്ടര്‍ ബോര്‍ഡിനെ നിയമിച്ചുകൊണ്ട് സുപ്രീം കൗണ്‍സില്‍ ഫോര്‍ യൂത്ത് ആന്റ് സ്പോര്‍ട്സ് (എസ്.സി.വൈ.എസ്) ഫസ്റ്റ് ഡെപ്യൂട്ടി ചെയര്‍മാനും ജനറല്‍ സ്പോര്‍ട്സ് അതോറിറ്റി (ജി.എസ.്എ) ചെയര്‍മാനും ബഹ്റൈന്‍ ഒളിമ്പിക് കമ്മിറ്റി (ബി.ഒ.സി) പ്രസിഡന്റുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഖാലിദ് ബിന്‍ ഹമദ് അല്‍ ഖലീഫ ഉത്തരവ് 2025 (6) പുറപ്പെടുവിച്ചു. 2024-2028 കാലാവധിയിലേക്കാണ് നിയമനം.
സമീര്‍ മുഹമ്മദ് അലി മുക്താര്‍ അഹമ്മദ് ബറകത്ത് അലിയാണ് പുതിയ ബോര്‍ഡിന്റെ അധ്യക്ഷന്‍. മുഹമ്മദ് സമീര്‍ മുഹമ്മദ് ബാബര്‍ ഹാജി ഹബീബുള്ള ബട്ട്, മീനാസ് അഹമ്മദ് അല്‍ അബ്ബാ അഹമ്മദ് ബോണായ, കിഷോര്‍ സുന്ദര്‍ദാസ് ഹരിദാസ് കേവല്‍റാം, അലിസണ് ആനി എര്‍ള്‍ വെര്‍ണര്‍ ലില്ലിവിഷ്താഖ്, സമീര്‍ അമീര്‍ മുക്താര്‍, സമീര്‍ മുഹമ്മദ് അലി മുക്താര്‍ അഹമ്മദ് ബറകത്ത് അലി എന്നിവര്‍ അംഗങ്ങളുമാണ്.
