മനാമ: ബഹ്റൈനിൽ ഓഗസ്റ്റ് 19 ന് നടത്തിയ 12,979 കോവിഡ് ടെസ്റ്റുകളിൽ 96 പുതിയ കേസുകൾ സ്ഥിരീകരിച്ചു. ഇവരിൽ 29 പേർ പ്രവാസി തൊഴിലാളികളാണ്. 46 പുതിയ കേസുകൾ സമ്പർക്കം മൂലവും 21 എണ്ണം യാത്രയുമായി ബന്ധപ്പെട്ടുമാണ് രോഗബാധിതരായത്. 0.74% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
കോവിഡ്-19ൽ നിന്ന് 99 പേർ പുതുതായി രോഗമുക്തരായി. ഇതോടെ രാജ്യത്ത് ഇതുവരെ ആകെ രോഗം ഭേദമായവർ 2,68,836 ആയി വർദ്ധിച്ചു. ഇന്നലെ മരണങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. നിലവിൽ രാജ്യത്തെ ആകെ മരണം 1,385 ആണ്.
നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചികിത്സയിൽ കഴിയുന്നവർ 1,132 പേരാണ്. ഇവരിൽ 5 പേർ ഗുരുതരാവസ്ഥയിലാണ്. 1,127 പേരുടെ നില തൃപ്തികരമാണ്.