മനാമ: ബഹ്റൈനിൽ ജൂലൈ 25 ന് നടത്തിയ 14,878 കോവിഡ് -19 ടെസ്റ്റുകളിൽ 128 പുതിയ കേസുകൾ സ്ഥിരീകരിച്ചു. ഇവരിൽ 39 പേർ പ്രവാസി തൊഴിലാളികളാണ്. 62 പുതിയ കേസുകൾ സമ്പർക്കം മൂലവും 27 എണ്ണം യാത്രയുമായി ബന്ധപ്പെട്ടുമാണ് രോഗബാധിതരായത്. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് കേസുകൾ 2,68,541 ആയി. 0.86% മാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
കോവിഡ്-19ൽ നിന്ന് 108 പേർ പുതുതായി രോഗമുക്തരായി. ഇതോടെ രാജ്യത്ത് ഇതുവരെ ആകെ രോഗം ഭേദമായവർ 2,66,321 ആയി വർദ്ധിച്ചു. രാജ്യത്തെ രോഗമുക്തി നിരക്ക് 99.17 ശതമാനമാണ്. ഇന്നലെ ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ ആകെ മരണം 1,381 ആയി. മരണനിരക്ക് 0.52 ശതമാനമാണ്.
നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചികിത്സയിൽ കഴിയുന്നവർ 837 പേരാണ്. ഇവരിൽ 5 പേർ ഗുരുതരാവസ്ഥയിലാണ്. 832 പേരുടെ നില തൃപ്തികരമാണ്. മൊത്തം കോവിഡ് ബാധിതരിൽ 0.31 ശതമാനമാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ബഹ്റൈനിൽ ഇതുവരെ 53,64,107 പേരാണ് പരിശോധനയ്ക്ക് വിധേയരായിട്ടുള്ളത്. ഇതുവരെയുള്ള കണക്ക് പ്രകാരം 11,02,454 പേർ ഓരോ ഡോസും 10,44,087 പേർ രണ്ട് ഡോസും 127,995 പേർ ബൂസ്റ്റർ ഡോസും വാക്സിൻ സ്വീകരിച്ചിട്ടുണ്ട്.
