മനാമ: ബഹ്റൈനിൽ ഫെബ്രുവരി 7 ന് നടത്തിയ 13,380 കോവിഡ് -19 ടെസ്റ്റുകളിൽ 616 പുതിയ കേസുകൾ സ്ഥിരീകരിച്ചു. ഇവരിൽ 230 പേർ പ്രവാസി തൊഴിലാളികളാണ്. 363 പുതിയ കേസുകൾ സമ്പർക്കം മൂലവും 23 എണ്ണം യാത്രയുമായി ബന്ധപ്പെട്ടുമാണ് രോഗബാധിതരായത്. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് കേസുകൾ 1,07,329 ആയി.
കോവിഡ്-19ൽ നിന്ന് 396 പേർ പുതുതായി രോഗമുക്തരായി. ഇതോടെ രാജ്യത്ത് ഇതുവരെ ആകെ രോഗം ഭേദമായവർ 1,01,168 ആയി വർദ്ധിച്ചു. രാജ്യത്തെ രോഗമുക്തി നിരക്ക് 94.26 ശതമാനമാണ്. ഇന്നലെ ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ ആകെ മരണം 380 ആയി. മരണനിരക്ക് 0.35 ശതമാനമാണ്.
നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചികിത്സയിൽ കഴിയുന്നവർ 5,781 പേരാണ്. ഇവരിൽ 41 പേർ ഗുരുതരാവസ്ഥയിലാണ്. 5,740 പേരുടെ നില തൃപ്തികരമാണ്. മൊത്തം കോവിഡ് ബാധിതരിൽ 5.39 ശതമാനമാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ബഹ്റൈനിൽ ഇതുവരെ 28,05,255 പേരാണ് പരിശോധനയ്ക്ക് വിധേയരായിട്ടുള്ളത്. ഇതുവരെയുള്ള കണക്ക് പ്രകാരം 1,91,406 പേർ കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചു.