മനാമ: ബഹ്റൈനിൽ ഒക്ടോബർ 25 ന് നടത്തിയ 9,607 കോവിഡ് പരിശോധനകളിൽ 280 പുതിയ കേസുകൾ സ്ഥിരീകരിച്ചു. ഇവരിൽ 67 പേർ പ്രവാസി തൊഴിലാളികളാണ്. 198 പുതിയ കേസുകൾ സമ്പർക്കം മൂലമാണ് ഉണ്ടായിട്ടുള്ളത്. 15 പേർ യാത്രയുമായി ബന്ധപ്പെട്ടാണ് രോഗം ബാധിച്ചത്.
പുതുതായി 302 പേരാണ് കോവിഡിൽ നിന്ന് മുക്തരായത്. ഇതോടെ മൊത്തം രോഗമുക്തർ 76,776 ആയി വർദ്ധിച്ചു. നിലവിൽ 29 കോവിഡ് കേസുകൾ ഗുരുതരാവസ്ഥയിലാണ്. മൊത്തം 3,167 പേരാണ് രാജ്യത്ത് കോവിഡ് ബാധിതരായി കഴിയുന്നത്. ഇതിൽ 3,138 പേരുടെ നില തൃപ്തികരമാണ്.
മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക
രാജ്യത്തെ ആകെ മരണം 314 ആണ്. രാജ്യത്ത് മൊത്തം രോഗബാധിതർ എൺപതിനായിരം കടന്നു.ആകെ കോവിഡ് ബാധിതർ 80,255 ആണ്. ഇതുവരെ 16,88,454 കോവിഡ് പരിശോധനകളാണ് നടത്തിയിട്ടുള്ളത്.