മനാമ: ബഹ്റൈനിൽ ഫെബ്രുവരി 4 ന് നടത്തിയ 14,534 കോവിഡ് -19 ടെസ്റ്റുകളിൽ 704 പുതിയ കേസുകൾ സ്ഥിരീകരിച്ചു. ഇവരിൽ 317 പേർ പ്രവാസി തൊഴിലാളികളാണ്. 372 പുതിയ കേസുകൾ സമ്പർക്കം മൂലവും 15 എണ്ണം യാത്രയുമായി ബന്ധപ്പെട്ടുമാണ് രോഗബാധിതരായത്. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് കേസുകൾ 105,496 ആയി.
കോവിഡ്-19ൽ നിന്ന് 412 പേർ പുതുതായി രോഗമുക്തരായി. ഇതോടെ രാജ്യത്ത് ഇതുവരെ ആകെ രോഗം ഭേദമായവർ 99,939 ആയി വർദ്ധിച്ചു. രാജ്യത്തെ രോഗമുക്തി നിരക്ക് 94.73 ശതമാനമാണ്. ഇന്നലെ ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ ആകെ മരണം 377 ആണ് . മരണനിരക്ക് 0.36 ശതമാനമാണ്.
പുത്തൻ സാങ്കേതിക വിദ്യയുടെ പിൻബലത്തോടെ വാർത്തകൾ ഇനി 3D യിൽ…. “സ്റ്റാർവിഷൻ 3D PRO”
READ 3D PRO: ml.starvisionnews.com/starvision-3d-pro-4-feb-2021/
നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചികിത്സയിൽ കഴിയുന്നവർ 5,180 പേരാണ്. ഇവരിൽ 33 പേർ ഗുരുതരാവസ്ഥയിലാണ്. 5,147 പേരുടെ നില തൃപ്തികരമാണ്. മൊത്തം കോവിഡ് ബാധിതരിൽ 4.91 ശതമാനമാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ബഹ്റൈനിൽ ഇതുവരെ 27,66,759 പേരാണ് പരിശോധനയ്ക്ക് വിധേയരായിട്ടുള്ളത്. ഇതുവരെയുള്ള കണക്ക് പ്രകാരം 1,77,233 പേർ കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചു.