മനാമ: ബഹ്റൈനിൽ ജനുവരി 18 ന് നടത്തിയ 10,803 കോവിഡ് -19 ടെസ്റ്റുകളിൽ 333 പുതിയ കേസുകൾ സ്ഥിരീകരിച്ചു. ഇവരിൽ 151 പേർ പ്രവാസി തൊഴിലാളികളാണ്. 178 പുതിയ കേസുകൾ സമ്പർക്കം മൂലവും 4 എണ്ണം യാത്രയുമായി ബന്ധപ്പെട്ടുമാണ് രോഗബാധിതരായത്. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് കേസുകൾ 97,940 ആയി.
കോവിഡ്-19ൽ നിന്ന് 349 പേർ പുതുതായി രോഗമുക്തരായി. ഇതോടെ രാജ്യത്ത് ഇതുവരെ ആകെ രോഗം ഭേദമായവർ 94,646 ആയി വർദ്ധിച്ചു. രാജ്യത്തെ രോഗമുക്തി നിരക്ക് 96.64 ശതമാനമാണ്. ഇന്നലെ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. രാജ്യത്തെ ആകെ മരണം 360 ആണ്. മരണനിരക്ക് 0.37 ശതമാനമാണ്.
നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചികിത്സയിൽ കഴിയുന്നവർ 2,934 പേരാണ്. ഇവരിൽ 16 പേർ ഗുരുതരാവസ്ഥയിലാണ്. 2,918 പേരുടെ നില തൃപ്തികരമാണ്. മൊത്തം കോവിഡ് ബാധിതരിൽ 3.00 ശതമാനം മാത്രമാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ബഹറിനിൽ ഇതുവരെ 25,63,504 പേരാണ് പരിശോധനയ്ക്ക് വിധേയരായിട്ടുള്ളത്.