മനാമ: ബഹ്റൈനിൽ ജനുവരി 13 ന് നടത്തിയ 9,914 കോവിഡ് -19 ടെസ്റ്റുകളിൽ 275 പുതിയ കേസുകൾ സ്ഥിരീകരിച്ചു. ഇവരിൽ 142 പേർ പ്രവാസി തൊഴിലാളികളാണ്. 130 പുതിയ കേസുകൾ സമ്പർക്കം മൂലവും 3 എണ്ണം യാത്രയുമായി ബന്ധപ്പെട്ടുമാണ് രോഗം ഉണ്ടായത്. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് കേസുകൾ 96,470 ആയി.
കോവിഡ്-19ൽ നിന്ന് 240 പേർ പുതുതായി രോഗമുക്തരായി. ഇതോടെ രാജ്യത്ത് ഇതുവരെ ആകെ രോഗം ഭേദമായവർ 93,160 ആയി വർദ്ധിച്ചു. രാജ്യത്തെ രോഗമുക്തി നിരക്ക് 96.57 ശതമാനമാണ്. ഇന്നലെ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. രാജ്യത്തെ ആകെ മരണം 356 ആണ്. മരണനിരക്ക് 0.37 ശതമാനമാണ്.
നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചികിത്സയിൽ കഴിയുന്നവർ 2,954 പേരാണ്. ഇവരിൽ 22 പേർ ഗുരുതരാവസ്ഥയിലാണ്. 2932 പേരുടെ നില തൃപ്തികരമാണ്. മൊത്തം കോവിഡ് ബാധിതരിൽ 3.06 ശതമാനം മാത്രമാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ബഹറിനിൽ ഇതുവരെ 25,07,245 പേരാണ് പരിശോധനയ്ക്ക് വിധേയരായിട്ടുള്ളത്.