മനാമ: ബഹ്റൈനിൽ ജനുവരി 8 ന് നടത്തിയ 12,653 കോവിഡ് -19 ടെസ്റ്റുകളിൽ 397 പുതിയ കേസുകൾ സ്ഥിരീകരിച്ചു. ഇവരിൽ 196 പേർ പ്രവാസി തൊഴിലാളികളാണ്. 188 പുതിയ കേസുകൾ സമ്പർക്കം മൂലവും 13 എണ്ണം യാത്രയുമായി ബന്ധപ്പെട്ടുമാണ് രോഗം ഉണ്ടായത്. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് കേസുകൾ 95,030 ആയി.
കോവിഡ്-19ൽ നിന്ന് 245 പേർ പുതുതായി രോഗമുക്തരായി. ഇതോടെ രാജ്യത്ത് ഇതുവരെ ആകെ രോഗം ഭേദമായവർ 91875 ആയി വർദ്ധിച്ചു. രാജ്യത്തെ രോഗമുക്തി നിരക്ക് 96.68 ശതമാനമാണ്. ഇന്നലെ ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ ആകെ മരണം 354 ആയി. മരണനിരക്ക് 0.37 ശതമാനമാണ്.
നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചികിത്സയിൽ കഴിയുന്നവർ 2,801 പേരാണ്. ഇവരിൽ 14 പേർ ഗുരുതരാവസ്ഥയിലാണ്. 2787 പേരുടെ നില തൃപ്തികരമാണ്. മൊത്തം കോവിഡ് ബാധിതരിൽ 2.95 ശതമാനം മാത്രമാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ബഹറിനിൽ ഇതുവരെ 24,52,338 പേരാണ് പരിശോധനയ്ക്ക് വിധേയരായിട്ടുള്ളത്.