മനാമ: ബഹ്റൈനിൽ നവംബർ 18 ന് നടത്തിയ 9,694 കോവിഡ് പരിശോധനകളിൽ 174 പുതിയ കേസുകൾ സ്ഥിരീകരിച്ചു. ഇവരിൽ 65 പേർ പ്രവാസി തൊഴിലാളികളാണ്. 104 പുതിയ കേസുകൾ സമ്പർക്കം മൂലമാണ് ഉണ്ടായിട്ടുള്ളത്. 5 പേർ യാത്രയുമായി ബന്ധപ്പെട്ടാണ് രോഗം ബാധിച്ചത്.
പുതുതായി 187 പേരാണ് കോവിഡിൽ നിന്ന് മുക്തരായത്. ഇതോടെ മൊത്തം രോഗമുക്തർ 83,087 ആയി വർദ്ധിച്ചു. ആകെ രോഗമുക്തി നിരക്ക് 97.54 ശതമാനമാണ്. നിലവിൽ 14 കോവിഡ് കേസുകൾ ഗുരുതരാവസ്ഥയിലാണ്. മൊത്തം 1,758 പേരാണ് രാജ്യത്ത് കോവിഡ് ബാധിതരായി കഴിയുന്നത്. ഇതിൽ 1,744 പേരുടെ നില തൃപ്തികരമാണ്.
മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക
ബഹ്റൈനിൽ പുതുതായി മരണങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. രാജ്യത്തെ ആകെ മരണം 337 ആണ്. ആകെ കോവിഡ് ബാധിതർ 85,182 ആണ്. ഇതുവരെ 19,33,816 കോവിഡ് പരിശോധനകളാണ് നടത്തിയിട്ടുള്ളത്.