മനാമ: ബഹ്റൈനിൽ നവംബർ 16 ന് നടത്തിയ 10,535 കോവിഡ് പരിശോധനകളിൽ 179 പുതിയ കേസുകൾ സ്ഥിരീകരിച്ചു. ഇവരിൽ 66 പേർ പ്രവാസി തൊഴിലാളികളാണ്. 100 പുതിയ കേസുകൾ സമ്പർക്കം മൂലമാണ് ഉണ്ടായിട്ടുള്ളത്. 13 പേർ യാത്രയുമായി ബന്ധപ്പെട്ടാണ് രോഗം ബാധിച്ചത്.
പുതുതായി 211 പേരാണ് കോവിഡിൽ നിന്ന് മുക്തരായത്. ഇതോടെ മൊത്തം രോഗമുക്തർ 82,680 ആയി വർദ്ധിച്ചു. ആകെ രോഗമുക്തി നിരക്ക് 97.41 ശതമാനമാണ്. നിലവിൽ 20 കോവിഡ് കേസുകൾ ഗുരുതരാവസ്ഥയിലാണ്. മൊത്തം 1,865 പേരാണ് രാജ്യത്ത് കോവിഡ് ബാധിതരായി കഴിയുന്നത്. ഇതിൽ 1,845 പേരുടെ നില തൃപ്തികരമാണ്.
For Appointment Click: https://www.kimshealth.org/bahrain/muharraq/
ഇന്നലെ 3 പേരുടെ മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ ആകെ മരണം 337 ആയി. ആകെ കോവിഡ് ബാധിതർ 84,882 ആണ്. ഇതുവരെ 19,14,445 കോവിഡ് പരിശോധനകളാണ് നടത്തിയിട്ടുള്ളത്.