മനാമ: ബഹ്റൈനിൽ ഫെബ്രുവരി 5 ന് നടത്തിയ 12,775 കോവിഡ് -19 ടെസ്റ്റുകളിൽ 702 പുതിയ കേസുകൾ സ്ഥിരീകരിച്ചു. ഇവരിൽ 291 പേർ പ്രവാസി തൊഴിലാളികളാണ്. 402 പുതിയ കേസുകൾ സമ്പർക്കം മൂലവും 9 എണ്ണം യാത്രയുമായി ബന്ധപ്പെട്ടുമാണ് രോഗബാധിതരായത്. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് കേസുകൾ 1,06,198 ആയി.
കോവിഡ്-19ൽ നിന്ന് 424 പേർ പുതുതായി രോഗമുക്തരായി. ഇതോടെ രാജ്യത്ത് ഇതുവരെ ആകെ രോഗം ഭേദമായവർ 1,00,363 ആയി വർദ്ധിച്ചു. രാജ്യത്തെ രോഗമുക്തി നിരക്ക് 94.51 ശതമാനമാണ്. ഇന്നലെ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. രാജ്യത്തെ ആകെ മരണം 377 ആണ് . മരണനിരക്ക് 0.36 ശതമാനമാണ്.
പുത്തൻ സാങ്കേതിക വിദ്യയുടെ പിൻബലത്തോടെ വാർത്തകൾ ഇനി 3D യിൽ…. “സ്റ്റാർവിഷൻ 3D PRO”
READ 3D PRO: ml.starvisionnews.com/starvision-3d-pro-5-feb-2021/
നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചികിത്സയിൽ കഴിയുന്നവർ 5,458 പേരാണ്. ഇവരിൽ 37 പേർ ഗുരുതരാവസ്ഥയിലാണ്. 5,421 പേരുടെ നില തൃപ്തികരമാണ്. മൊത്തം കോവിഡ് ബാധിതരിൽ 5.14 ശതമാനമാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ബഹ്റൈനിൽ ഇതുവരെ 27,79 ,534 പേരാണ് പരിശോധനയ്ക്ക് വിധേയരായിട്ടുള്ളത്. ഇതുവരെയുള്ള കണക്ക് പ്രകാരം 1,79,550 പേർ കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചു.